തിരുവനന്തപുരം നഗരൂരിൽ തെരുവുനായ ആകമണം: പതിനൊന്നുകാരന് കൈവിരൽ നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുവയസുകാരന് കൈവിരൽ നഷ്ടമായതായി പരാതി. മൊട്ടലുവിള സ്വദേശികളായ രാജു, അഞ്ചു ദമ്പതികളുടെ മകൻ ശരണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ശരണും ഇളയ സഹോദരിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർക്ക് നേരെ തെരുവുനായ പാഞ്ഞടുത്തത്. പരിഭ്രാന്തയായ ഇളയ സഹോദരി ഉടൻ തന്നെ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് ശരണിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വലതുകയ്യിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ആക്രമണത്തിൽ ശരണിന്റെ…

Read More

തിരുവനന്തപുരം പാറശാലയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്: ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

തിരുവനന്തപുരം: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ സുനിതയുടെ കഴുത്തിന് പിന്നിൽ കത്തികൊണ്ട് അറുക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നെന്നാണ് വിജയ പ്രേംകുമാർ പൊലീസിന്…

Read More

റേഷൻ വാങ്ങാത്തവരുടെ ശ്രദ്ധയ്‌ക്ക്; ഈ വിഭാഗത്തിലുള്ള അഞ്ചര ലക്ഷത്തിലധികം കാർഡുകാർക്ക് ഉടൻ പണികിട്ടും

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കാനായി നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതോടെ മുൻഗണനാ കാ‌ർഡുകൾ സംസ്ഥാന താത്പര്യത്തിനുസരിച്ച് ഇനി വിതരണം ചെയ്യാനാവില്ല. ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കാനും കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനുമാണ് നിലവിൽ കേന്ദ്രം കേരളത്തിന് നിർദേശം നൽകിയിരിക്കുന്നത്. ഒന്നിലേറെ കാർഡുകളിൽ ഒരാൾ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ കാർഡുകളിലും മൊബൈൾ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 മുൻഗണനാ വിഭാഗത്തിലല്ലാതെയുള്ള കാർഡുകളും മരവിപ്പിക്കുമെന്നാണ് വിവരം….

Read More

രാഷ്ട്രീയ സമരവും മുദ്രാവാക്യവും പാടില്ല; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്കെതിരെ വ്യാപക പ്രതിഷേധം. കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള ശ്രമമാണ് ഈ കരട് മാർഗരേഖയെന്നാണ് ആരോപണം. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ…

Read More

സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു, മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; ദൃശ്യങ്ങൾ വൈറലായതോടെ ഹോം ഗാർഡിന്റെ തൊപ്പി തെറിച്ചു!

ഹൈദരാബാദ്: ഹഫീസ്പെട്ട് റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയെ ക്രൂരമായി മദ്ദിക്കുക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേ പോലീസിലെ ഹോം ഗാർഡിനെ സൈബരാബാദ് പോലീസ് കമ്മീഷണർ എം. രമേഷ് ശനിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 36 കാരനായ കഡിഗ ആനന്ദ് എന്ന ഹോംഗാർഡ് സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സംസ്ഥാന പോലീസ് മേധാവ സി.വി….

Read More

കരാർ പുതുക്കുന്നതിൽ തീരുമാനമായില്ല: സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഇല്ല

തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം ഇന്നുമുതൽ നിലയ്ക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന ​പോലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമായ സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക. നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്…

Read More

ഷൂട്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം; ഏഷ്യൻ ഗെയിംസിൽ വിദർശ കെ വിനോദ് വെള്ളി നേടി

ടോക്കിയോ: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഒരു മലയാളി താരം വെള്ളിമെഡൽ അണിയുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വലിയൊരു നേട്ടമാണിത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ മെഡൽ കരസ്ഥമാക്കിയത് . വിദർശയുൾപ്പെടുന്ന മുന്നംഗ ടീമാണ് ഫൈനലിൽ എത്തിയതും വെള്ളി മെഡൽ കരസ്ഥമാക്കിയതും. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ…

Read More

മെസി തട്ടിപ്പില്‍ കുരുക്ക്‌ മുറുകുന്നു ; കേന്ദ്ര ഏജന്‍സി വരും, ജി.എസ്.ടി. ഉന്നതോദ്യോഗസ്ഥയും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ആന്റോ അഗസ്‌റ്റിന്‍ ഒന്നാംപ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനി രണ്ടാംപ്രതിയുമായ ‘മെസി തട്ടിപ്പ്‌’ കേസില്‍ ജി.എസ്‌.ടി. വകുപ്പിന്റെ അന്വേഷണം മന്ദീഭവിപ്പിക്കാന്‍ നീക്കം നടന്നതായി സംശയിച്ച്‌ പ്രത്യേകാന്വേഷണസംഘം. ജി.എസ്‌.ടി. ഉന്നതോദ്യോഗസ്‌ഥ എസ്‌.ഐ.ടി. നിരീക്ഷണത്തില്‍. മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ രാജ്യാന്തര ഹവാല ഇടപാട്‌ സംശയിക്കുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ എസ്‌.ഐ.ടി. ശിപാര്‍ശ ചെയ്യും. ഇ.ഡിക്കും കസ്‌റ്റംസിനും റിസര്‍വ്‌ ബാങ്കിനും അന്വേഷണവിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട്‌ കൈമാറും. ആന്റോ അഗസ്‌റ്റിന്റെ വസതിയിലും റിപ്പോര്‍ട്ടര്‍ ടിവി ആസ്‌ഥാനത്തും…

Read More

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ലെ​ ​ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ​യെ​ ​തു​ട​ർ​ന്ന്,​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​സെ​മ​സ്റ്റ​ർ​ ​-4,​ ​സെ​മ​സ്റ്റ​ർ​ 1​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫ​ലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു. ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗത്തിന്റേതാണ് തീരുമാനം. പാ​ക​പ്പി​ഴ​ക​ൾ​ക്കി​ട​യാ​ക്കി​യ​ ​കെ​-​ ​റി​പ്പ് ​സോ​ഫ്ട്‌​വെ​യ​ർ​ ​പി​ൻ​വ​ലി​ക്കാ​നും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റി​ന്റെ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​പു​നഃസ്ഥാ​പി​ക്കാ​നും​ ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നി​ച്ചു.​ ​ പ്രൊ​ഫൈ​ൽ​ ​വ​ഴി​ ​ഫ​ലം​ ​ല​ഭ്യ​മാ​കാ​തി​രി​ക്ക​ൽ,​ ​നി​ല​വി​ലി​ല്ലാ​ത്ത​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഫ​ലംല​ഭി​ക്ക​ൽ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ ​മാ​ർ​ക്കു​ക​ളി​ൽ​ ​തി​രി​മ​റി​ ,​ ​വി​ജ​യി​ക്കാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ക്ക്…

Read More

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; ആറു പ്രതികൾ പിടിയിൽ

കൊച്ചി: പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണവും പണവുമടക്കം കവർന്ന കേസിൽ ആറു പ്രതികൾ പിടിയിൽ. ഇതിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. നാലുമലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന സംഘമാണ് വാടകവീട്ടിൽ അതിക്രമിച്ചു കയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ച് അപമാനിച്ചും കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപമുള്ള വീടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസാം,​ ബംഗാൾ സ്വദേശികളായ പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ താമസിച്ചിരുന്ന വീട്ടിൽ പുലർച്ചെയായിരുന്നു അതിക്രമം….

Read More