പശുവിൻ നെയ്യ് എന്ന പേരിൽ തിരുപ്പതി ലഡ്ഡുവിന് ഉപയോഗിച്ചത് പാമോയിൽ, കോടികൾ തട്ടി, ഇഡിയുടെ അറസ്റ്റ്

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ‘അഗ്മാർക്ക് സ്‌പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യ്, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ, വിവിധ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി വ്യക്തമാക്കി….

Read More

അഞ്ചാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: സെമികണ്ടക്ടർ നിർമാണത്തിലും ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയിലും ആഗോളതലത്തിൽ നിർണായക കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകി ‘സെമികോൺ ഇന്ത്യ 2026’ന് ന്യൂഡൽഹിയിൽ തുടക്കമായി. ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് സമ്മേളനങ്ങളിലൊന്നായ സെമികോൺ ഇന്ത്യയുടെ അഞ്ചാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 17 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ‘Silicon to Systems: Building the Ecosystem’ — ‘സിലിക്കണിൽ നിന്ന്…

Read More

മെഡിക്കൽ ഉപകരണ വ്യവസായത്തിന് പുതിയ പാർക്കുകൾ; പൂർണ പിന്തുണയുമായി സർക്കാർ-മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷന്റെ (കെഎംഡിഐഎ) പ്രവർത്തനോദ്ഘാടനം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ സാങ്കേതിക മാറ്റങ്ങൾ മെഡിക്കൽ ഉപകരണ വ്യവസായത്തിന് വലിയ അവസരങ്ങളാണ് തുറക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ നാനോടെക്നോളജി വരെ ചികിത്സയെയും രോഗനിർണയത്തെയും മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയും അറിവും നിരന്തരം പുതുക്കുകയും ലോകവിപണിയുടെ ആവശ്യങ്ങൾ…

Read More

പിണറായിക്ക് കുരുക്ക്; അന്വേഷണത്തിന് പച്ചക്കൊടി, അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സമര്‍പ്പിച്ചു

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. എന്നിവര്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്താമെന്നു സംസ്ഥാനസര്‍ക്കാരിന് നിയമോപദേശം. ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ 25 പേജ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംബന്ധിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) ആഭ്യന്തരവകുപ്പിനു രേഖാമൂലം നിയമോപദേശം നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്‍ സി.എം.ആര്‍.എല്‍. കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനു പ്രതിഫലമായി മകള്‍ വീണയുടെ എക്‌സാലോജിക്ക് കമ്പനി മുഖേന…

Read More

ക്രൈംബ്രാഞ്ച് ഓഫീസില്‍ വരാനാകില്ല ; ഹൈക്കോടതിയെ സമീപിച്ച് പിഎസ്സി ചെയര്‍മാനും അംഗങ്ങളും

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ചെയര്‍മാനും അംഗങ്ങള്‍ക്കും കത്ത് നല്‍കാനിരിക്കെയാണ് പി.എസ്.സി.യുടെ അപ്രതീക്ഷിത നീക്കം. പിഎസ്സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. ചോദ്യം ചെയ്യലിന് പി.എസ്.സി. അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ തങ്ങളുടെ ആസ്ഥാനത്ത് എത്തി കാര്യങ്ങള്‍…

Read More

ചൂടിന് ആശ്വാസമായി മഴ വരുന്നു,​ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഞായറാഴ്ച വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം,​ ഇടുക്കി,​ മലപ്പുറം,​ കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​…

Read More

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം; ആയിരക്കണക്കിന് ഭൂകമ്പങ്ങൾക്ക് ഇടയാക്കുമെന്ന് പഠനം

പ്യോംങ്യാംഗ്: ഉത്തരകൊറിയയുടെ ആണവ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂകമ്പങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണം രാജ്യത്തിന്റെ ആണവ പരീക്ഷണങ്ങളാകാമെന്ന് പഠനം. 2017ൽ ഉത്തരകൊറിയ അവസാനമായി നടത്തിയ ആണവ പരീക്ഷണത്തിന് ശേഷവും ഈ പ്രദേശത്ത് ഭൂചലനങ്ങൾ ആവർത്തിക്കുകയാണെന്നും, കാലക്രമേണ ഇവയുടെ തീവ്രത വർദ്ധിച്ചുവരികയാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മൗണ്ട് മാൻടാപ്പും പരിസര പ്രദേശങ്ങളും കഴിഞ്ഞ 2,000 വർഷങ്ങളായി യാതൊരുവിധ ഭൂകമ്പങ്ങളുമില്ലാതെ ശാന്തമായിരുന്നു. എന്നാൽ 2006-നും 2017-നും ഇടയിൽ ഉത്തരകൊറിയ ആറ് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തിയ ഈ പർവ്വതത്തിന് ചുറ്റും…

Read More

ഇനി കൊച്ചിയല്ല,​ മുന്നിൽ തൃശൂർ; ലോകോത്തര നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ ഒന്നാമത്

തൃശൂർ: ലോകോത്തര നിലവാരമുള്ള ആയിരം നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ‘ മ്മ്‌ടെ ‘ തൃശൂർ. കൊച്ചിയെയും മറ്റ് നഗരങ്ങളെയും പിന്നിലാക്കി ലോകോത്തര നിലവാരത്തലേക്ക് തൃശൂർ ഉയർന്നപ്പോൾ, അത് ഓരോ തൃശൂർക്കാരന്റെയും അഭിമാന നിമിഷമായി മാറുകയാണ്. സാമ്പത്തികം, മാനവവിഭവ ശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നീ 5പ്രധാന ഘടകങ്ങൾ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയത്. കൊച്ചി, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ. ദേശീയതലത്തിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ,…

Read More

വെളുത്ത കുഞ്ഞുങ്ങളെ വേണം,​ നേപ്പാളി യുവതികളെ ഇന്ത്യയിലെത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടും,​ ഒരാൾക്ക് നൽകുന്നത് ഒരു കോടിവരെ

ഉത്തർപ്രദേശിന്റെയും നേപ്പാളിന്റെയും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്. വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് വേണ്ടി നേപ്പാളി പെൺകുട്ടികളെ ഇന്ത്യക്കാർ പണം കൊടുത്തു വാങ്ങുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാർ ഒരു പെൺകുട്ചിക്കായി ഒരു കോടി രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 20 മുതൽ 25 വരെ പെൺകുട്ടിക്ക് ലഭിക്കുമ്പോൾ ബാക്കി തുക മുഴുവൻ ഇടനിലക്കാരുടെ കൈകളിലേക്കാണ് ചെന്നെത്തുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വേണ്ടിയാണ് പെൺകുട്ചികളെ എത്തിക്കുന്നത് എന്നാണ് വിവരം….

Read More

ഇന്ത്യയ്‌ക്ക് തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ, ബിൽ ഒപ്പിട്ട് ട്രംപ്

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലാണിത്. റഷ്യയുടെ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്ന് യുഎസ് വാദം. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള…

Read More