ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം’; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു….

Read More

ഇന്റർനെറ്റില്ലാതെ തൊഴിൽ ഉറപ്പില്ല : അന്നംമുട്ടി ഇടമലക്കുടി

കൊച്ചി: ഇന്റ‌ർനെറ്റില്ലാത്തതിനാൽ ഓൺലെെൻ മസ്റ്ററിംഗ് നടത്താനാകാതെ തൊഴിലുറപ്പ് പണി മുടങ്ങി. ഓണം അടുക്കുമ്പോഴും അന്നത്തിന് വക കണ്ടെത്താനാവാതെ, സംസ്ഥാനത്തെ ഒരേയൊരു ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തൊഴിലാളികൾ. രാവി​ലെ പണിസ്ഥലത്ത് നിന്ന് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (എൻ.എം.എം.എസ്) മുഖചിത്രം ഉൾപ്പെടെ നൽകി ഹാജർ കാണിച്ചാലേ ജോലി ചെയ്യാനാകൂ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വി.ബി.ജി റാംജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)​ )​ ആയപ്പോൾ തൊഴിലാളികളുടെ മസ്റ്ററിംഗ്…

Read More

ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം

ലിസ്‌ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്‌ച പോർച്ചുഗലിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മിസായിരുന്നു മത്സരം. റയൽ സ്‌പോർടിന്റെ താരമായിരുന്നു കെവിൻ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽ വൈദ്യസഹായം നൽകി. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ…

Read More

ബംഗ്‌ളാദേശിൽ നാലംഗ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വീട്ടിൽ തുടർന്നു, കുളിച്ചശേഷം ഈന്തപ്പഴം കഴിച്ചു

ധാക്ക: ബം‌ഗ്ളാദേശിലെ നാലംഗ ഹിന്ദു കുടുംബത്തിന്റെ ദാരുണമായ കൊലപാതകം സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബംഗ്‌ളാദേശിലെ റംഗ്‌പൂർ നഗരത്തിലുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഏറെനേരം വീട്ടിൽതന്നെ തുടരുകയും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തെന്ന് വിവരം. പ്രതികൾ കൊലയ്‌ക്ക് പിന്നാലെ വീട്ടിൽ വച്ച് കുളിച്ചു, ശേഷം ഫ്രിഡ്‌ജിലിരുന്ന വെള്ളരിക്കയും ഈന്തപ്പഴവും കഴിച്ചു. ഇതിനുപിന്നാലെ ലഹരിവസ്‌തുക്കളും ഉപയോഗിച്ച ശേഷമാണ് പോയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റംഗ്‌പൂർ ജില്ലാ സ്‌കൂളിലെ റിട്ടയേർ‌ഡ് അദ്ധ്യാപകൻ ഗണപതി ചക്രബൊർത്തി (65),…

Read More

ജമന്തിക്ക് വില 600 രൂപ വരെ,​ ബന്തിക്ക് 200; ഓണത്തിന് പൂക്കളം തീർക്കാൻ ചെലവേറും

പത്തനംതിട്ട : ഓണാഘോഷം തുടങ്ങിയതോടെ പൂക്കൾക്ക് തീവിലയാണ് വിപണിയിൽ. ബന്തിയുടെ വില കിലോയ്ക്ക് 180 രൂപ മുതൽ 200 വരെയാണ്. ജമന്തി 500 രൂപ മുതൽ 600 വരെയായി. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയായി പൂക്കളുടെ വില. ഇത്തവണത്തെ മഴക്കെടുതിയും പൂക്കളുടെ വില കൂടാൻ കാരണമായിട്ടുണ്ടെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. മൈസൂർ, തെങ്കാശി, ബംഗളൂരു, ഹോസൂർ, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ജില്ലയിൽ നിരവധി പേർ ഓണം വിപണി ലക്ഷ്യമിട്ട് പൂക്കൃഷി ചെയ്തിരുന്നു. എന്നാൽ…

Read More

സംസ്ഥാനത്ത് വ്യാപകമായി മഴ, ഒപ്പം ശക്തമായ കാറ്റും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനവ്യാപകമായി മഴ ശക്തമായി. തലസ്ഥാന ജില്ലയിലടക്കം പലയിടത്തും രാവിലെ കനത്ത മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറിയിടിച്ച് തീപിടിത്തം, രണ്ടുപേർ മരിച്ചു

കണ്ണൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. കണ്ണൂർ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കർലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട തടികയറ്റിവന്ന‌ ലോറിയിലിടിച്ചയുടൻ ഇരുവാഹനങ്ങളിലും തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂർ-പാപ്പിനിശേരി വഴി പയ്യന്നൂർക്കുള്ള റോഡിലാണ് അപകടം നടന്നത്.

Read More

ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി,​ ഡിഎഫ്ഒയ്ക്കെതിരെ കേസെടുത്തു

കാസർകോട് : ട്രെയിനിൽ സ്ത്രീകളോട് ഡി.എഫ്.ഒ അപമര്യാദയായി പെരുമാറിയതായി പരാതി. കാസർകോട് ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡി.എഫ്.ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി. അത്ക്രമം നേരിട്ട ഉടൻതന്നെ സ്ത്രീകൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.

Read More

വായയുടെ ആരോഗ്യം വ്യക്തിശുചിത്വത്തിന്റെ ലക്ഷണം

വായയുടെ ആരോഗ്യം ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ലക്ഷണമാണ്. മറ്റു ശരീരഭാഗങ്ങളെപ്പോലെ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാക്ടീരിയകളുടെ പ്രധാന കേന്ദ്രവും ദഹന-ശ്വസന വ്യവസ്ഥകളിലേക്കുള്ള പ്രവേശന കവാടവുമാണ് വായ. എന്നാൽ വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഏത് ബ്രഷ് ഉപയോഗിക്കണം, നാവ് എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നമുക്ക് ലഭിക്കാറില്ല. അതിനാൽ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് വായ സംബന്ധമായ രോഗങ്ങൾ. ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുളള ഉൽപന്നങ്ങൾ…

Read More

ചെറിയൊരു സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജ

ചെറിയൊരു സ്റ്റിക്കി നോട്ടിൽ എത്ര വാക്കുകൾ എഴുതാനാകും? സാധാരണയായി കുറച്ച് വാക്കുകൾ മാത്രം എഴുതാനാകുന്ന ആ കുഞ്ഞൻ പേപ്പറിൽ 150 വാക്കുകൾ എഴുതിയാണ് യുഎഇയിൽ കഴിയുന്ന ഇന്ത്യൻ വംശജയായ യുവതി ശ്രദ്ധ നേടിയത്. ദുബായിൽ നടന്ന ശ്രമത്തിലൂടെ 29-കാരിയായ സീനിയർ ക്ലൗഡ് എൻജിനീയർ പുഷ്പജ്യോതി രവികുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ചെറിയ സ്ഥലത്ത് പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി കൂടുതലും മൂന്ന് അക്ഷരങ്ങളുള്ള ലളിതമായ വാക്കുകളാണ് പുഷ്പജ്യോതി തിരഞ്ഞെടുത്തത്. എന്നാൽ വാക്കുകളുടെ എണ്ണം…

Read More