തൃശൂർ: കയ്പമംഗലം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കയ്പമംഗലത്ത് നിന്ന് പിടികൂടിയ മിൻഷാദ്, ഷജിൽ എന്നിവർക്ക് വില്പനക്കായി എംഡിഎംഎ നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നൈജീരിയക്കാരായ കിങ്സ് ലി ഗോച്ചാവോ, അമോസു ഇക്കേ ച്ചുക്കാർ, നാഗാലാന്റ് സ്വദേശിനി എസൽകി എന്നിവരാണ് പിടിയിലായത്. മതിലകം സിഐ വിവി വിമൽ, ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികൾ താമസിക്കുന്ന ഫ്ളാറ്റ് വളഞ്ഞ് പിടികൂടിയത്.