തിരുവനന്തപുരം : കേരളത്തിന്റെ് മുന്‍മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ.കെ.ആന്റെണിയുടെ ഭാര്യ എലിസബത്ത് ആന്റെണി നല്കിയ പരാതിയില്‍ ആളറിയാതെ ഇടപ്പെട്ട് അബദ്ധത്തി വീഴപറ്റിയിരിക്കുകയാണ് മ്യൂസിയം പോലീസ്.സ്റ്റേഷനിലേക്ക് ഇ മെയിൽ വഴിയാണ് എലിസബത്തിന്റെ പരാതിയെത്തിയത്. 'വൈഫ്' ഓഫ് എ.കെ. ആന്റണി' എന്നാണ് പേരിനൊപ്പം വച്ചിരുന്നത്. പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യപ്പെട്ടു.
മാപ്പുകൾ കാണുക
ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്നു പിന്നീടാണു പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് അവരെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പോലീസ് കമ്മിഷണർ മ്യൂസിയം എസ്എച്ച്ഒയ്ക്കു നിർദേശം നൽകിയെങ്കിലും അതിന്റെ ആവശ്യമില്ലെന്നറിയിച്ച് എലിസബത്ത് പ്രശ്നം പരിഹരിച്ചു. വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ലഭിക്കാതായതോടെയാണു സഹായം അഭ്യർഥിച്ച് എലിസബത്ത് പോലീസിനെ സമീപിച്ചത്. പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തി പണി പൂർത്തിയാക്കാൻ നിർദേശം നൽകി.