ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യ മുന്നണി എംപിമാരുടെ മാർച്ച്. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ മാർച്ചിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.
ഗ്യാനേഷ് നിയമവിരുദ്ധമായും ഏകപക്ഷീയമായും ഫോം 6 ഭേദഗതി ചെയ്തുവെന്നത് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.