ഭായിമാർ കേരളം വിടുന്നത് മാത്രമല്ല പ്രശ്നം,​ നിർമ്മാണ മേഖല നേരിടുന്നത് വൻപ്രതിസന്ധി

തൊടുപുഴ: അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തമിഴ്നാട്ടിൽ നിന്ന് വരുന്ന ക്വാറി ഉത്പന്നങ്ങളുടെ നിയന്ത്രണവും മൂലം ജില്ലയിൽ നിർമ്മാണമേഖല സ്തംഭനാവസ്ഥയിൽ. സിമന്റും കമ്പിയുമടക്കമുള്ള സാധനങ്ങൾക്കും വില ഇരട്ടിയായിരിക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. സിമന്റ് വിലയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പാറപ്പൊടിക്കും മെറ്റലിനും ഒരടിക്ക് 3- 5 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പാറക്കല്ലിനും വില വർദ്ധിച്ചിട്ടുണ്ട്. വിലക്കയറ്റം ക്രഷർ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അനുദിനം വില കൂടുന്നതിനാൽ തൊഴിലാളി ക്ഷാമത്തിനൊപ്പം ഉള്ളവരെ നിലനിറുത്താൻ കൂലിയും വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതും ക്രഷറുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റവും സാധനങ്ങളുടെ ദൗർലഭ്യവും സാധാരണക്കാരായ ലൈഫ് മിഷൻ,​ പി.എം.എ.വൈ ഭവനപദ്ധതി ഗുണഭോക്താക്കൾക്കും വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *