ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു
കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഏകദേശം 75,000 രൂപയുടെ മൂല്യമുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. തന്റെ ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത…