reporter

സ‌ർവീസിൽ നിന്ന് വിരമിക്കുന്ന മിഗ് 21 പൊളിച്ചുമാറ്റുമോ? യുദ്ധവിമാനങ്ങൾക്ക് എന്താണ് സംഭവിക്കുക

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ ഏറ്റവും അഭിമാനകരമായ യുദ്ധവിമാനങ്ങളിലൊന്നാണ് മിഗ്-21. കഴിഞ്ഞ വർഷം ഈ വിമാനം സ‌ർവീസിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറുകണക്കിന് മിഗ് 21 വിമാനങ്ങളാണ് വിരമിച്ചത്. യുദ്ധവിമാനങ്ങൾ പറക്കൽ നിർത്തിയാൽ പിന്നീടവയ്ക്ക് എന്താണ് സംഭവിക്കുകയെന്നറിയാമോ? ഫൈറ്റർ വിമാനങ്ങൾ വിരമിക്കലിനുശേഷവും ചിലത് ഹെറിറ്റേജ് ഫ്ലൈറ്റിൽ ലഭ്യമായിരിക്കും. രാജ്യത്തിന്റെ വ്യോമയാന ചരിത്രം പ്രദർശിപ്പിക്കുന്നതിനായി ചരിത്രപ്രധാനമായ വിന്റേജ് വിമാനങ്ങൾ സംരക്ഷിക്കുകയും പറത്തുകയും ചെയ്യുന്ന, ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമായുള്ള ഒരു പ്രത്യേക വിഭാഗമാണ് ഇന്ത്യൻ വ്യോമസേനയുടെ 'ഹെറിറ്റേജ്…

Read More

കേരളത്തിന്റെ സഹകരണ മാതൃക; ഡൽഹിയിലേക്ക് ക്ഷണിച്ച് അമിത് ഷാ

കൊല്ലം: കേരളത്തിന് ശക്തമായ സഹകരണ സംവിധാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിനായി സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അമിത് ഷാ വ്യക്തമാക്കി. ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹ്കാർ സേ സമൃദ്ധി) പദ്ധതി മേഖലയിലെ സ്ത്രീകൾക്ക് കരുത്തേകുമെന്ന് അമിത് ഷാ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞതായും…

Read More

സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമ കെട്ടിടത്തിൽനിന്ന് വീണ് യുവസന്യാസി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി  കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.

Read More

‘മാസപ്പടിക്കേസിൽ എന്തുകൊണ്ട് ഇതുവരെ എഫ്ഐആർ ഇട്ടില്ല’; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സി എം ആർ എൽ, എക്സാലോജിക് മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എന്തുകൊണ്ടാണ് ഇതുവരെ എഫ് ഐ ആർ രജിസ്​റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി. ഗൗരവതരമായ കു​റ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിലെ അസംതൃപ്തി പ്രകടിപ്പിച്ച കോടതി മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറണമെന്നും വിശദമായ വാദം കേൾക്കാമെന്ന് അറിയിക്കുകയും ചെയ്തു. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ സമർപ്പിച്ച…

Read More

ബെംഗളൂരുവിൽ നഗരസഭയുടെ പ്ലോട്ട് വൃത്തിയാക്കൽ തെളിയിച്ചത് 28 കാരിയുടെ കൊലപാതകം

ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ നേതൃത്വത്തിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ വൃത്തിയാക്കുന്നതിനിടയിലുണ്ടായ ഒരു ശുചീകരണ യജ്ഞം ഞെട്ടിക്കുന്ന കൊലപാതക കേസ് തെളിയിച്ചു. 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തള്ളിയെന്ന കേസിൽ സാംപിഗെഹള്ളി പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്ത് (32) ആണ് 28 കാരിയായ ഭാര്യ അനസൂയ ബെഹ്റയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരായ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്. സാഗർ ഒരു ഹോട്ടലിലും അനസൂയ…

Read More

മഹാരാഷ്ട്രയിൽ രൂക്ഷ വരൾച്ച; 265 താലൂക്കുകൾ വരൾച്ചാബാധിത മേഖലകളായി പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണവും വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുന്നതാണ് ഈ എണ്ണം. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. 25 ശതമാനത്തിലധികം മഴക്കുറവും തുടർച്ചയായി 21 ദിവസം മഴ ലഭിക്കാതിരുന്നതുമാണ് ‘ട്രിഗർ-1’ പ്രഖ്യാപനത്തിന് കാരണമായത്. വരൾച്ചാബാധിത മേഖലകളിൽ വിവിധ ആശ്വാസ നടപടികൾക്കും സർക്കാർ അനുമതി നൽകി. കർഷകർക്ക് ഭൂനികുതിയിൽ ഇളവ് നൽകും. കാർഷിക വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുകയും വിളവായ്പകൾ…

Read More

വ്യാജ പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരനിൽ നിന്ന് ഫൈൻ ചോദിച്ചു, കിട്ടാത്തതിനാൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു!

ബക്സർ: ബീഹാറിൽ ആൾമാറാട്ടം നടത്തി ട്രെയിനിൽ യാത്രക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും, പണം നൽകാത്തതിനെ തുടർന്ന് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബീഹാർ ഭോജ്പൂർ ജില്ലയിലെ ബാരിസ്വാൻ സ്വദേശിയായ 25 കാരൻ രോഹിത് തിവാരിയാണ് അറസ്റ്റിലായത്. വൈശാലി ജില്ലക്കാരനായ 21 കാരൻ നിതിൻ കുമാറാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ ലേബററായി ജോലി ചെയ്തിരുന്ന നിതിൻ, ഹൈദരാബാദ്-ദാനപൂർ സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് കോച്ചുകളിൽ…

Read More

ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ; ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിൽ ബെവ്‌കോ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ മെഷീൻ സ്ഥാപിക്കും. ഇത് വിജയിച്ചാൽ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടപ്പാക്കാനാണ് തീരുമാനം. ബാങ്കുകളുടെ സഹകരണത്തോടെയാണ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുക. കുപ്പികൾ മെഷീനിൽ സ്റ്റോ‌ർ ചെയ്യും. ഉപഭോക്താക്കൾക്ക് ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം. തുടർന്ന് യുപിഐ, കാർഡ് എന്നീ മാർഗങ്ങളിലൂടെ പണമടയ്ക്കണം. പണമടച്ച് കഴിയുമ്പോൾ കുപ്പി മെഷീനിൽ നിന്നുതന്നെ ലഭ്യമാകും. ബില്ലും…

Read More

ഇന്ത്യ-വിൻഡീസ് കാര്യവട്ടം ഏകദിനത്തിന് സൗജന്യ കുടിവെള്ളം; ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസ വാർത്തയുമായി ; മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോർപ്പറേഷൻ ഇടപെട്ട് കാണികൾക്ക് ആവശ്യമായ കുടിവെള്ളം സൗജന്യമായി ഉറപ്പാക്കുന്നത്….

Read More

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മദ്ധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂമർദമായി തുടരാൻ സാദ്ധ്യത. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിൽ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറാനും സാദ്ധ്യതയുണ്ട്. തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു….

Read More