reporter

മദ്യപാനത്തിനിടെ വാക്കുതർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ ചുങ്കം സ്വദേശിയായ ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്സലാണ് പ്രതി. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്സലും ഒരുമിച്ച് മദ്യപിച്ചെന്നാണ് വിവരം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആന്റണി കല്ലെടുത്ത് അഫ്സലിനെ എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമാകത്തക്ക വലിയ കുത്തായിരുന്നില്ലെന്നും രക്തം വാർന്നായിരിക്കാം യുവാവ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

Read More

പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ നാട്ടിലെത്താം; എയർ ഇന്ത്യയും ഫ്ലൈദുബായ്‌യും തമ്മിൽ പുതിയ കരാർ

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതൽ യാത്രാ സാദ്ധ്യതകൾ ഒരുക്കി എയർ ഇന്ത്യയും ഫ്ലൈദുബായിയും തമ്മിൽ പുതിയ കരാർ. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡൽഹി, മുംബയ് എന്നിവ പ്രധാന കണക്ഷൻ കേന്ദ്രങ്ങളാകും. കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് മേഖലയിലെ രണ്ട്…

Read More

വടകര എം.ഡി.എം.എ കേസ് ; മുഖ്യപ്രതി കീര്‍ത്തനയെ പങ്കാളി കുത്തി ; ഗുരുതരമായി പരിക്കേറ്റു

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് പോലീസ് സ്‌റ്റേഷന്‍ പരിസരത്തുവെച്ച് കുത്തേറ്റു. വടകരയിലെ വനിതാ പോലീസ്‌റ്റേഷന് മുന്നിലിട്ട് പങ്കാളി ബിനീഷാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനെ സംഭവസ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം കിട്ടിയ കീര്‍ത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ്‌സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ പ്രതി കാത്തിരുന്നു കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ കീര്‍ത്തനയെ വടകര മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്്….

Read More

കല്യാണം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞു; മകൻ പിതാവിനെ കൊലപ്പെടുത്തി

ചണ്ഡിഗഡ്: കാമുകിയെ വിവാഹം കഴിക്കുന്നതിനായി 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞതിന് മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സ‌ർക്കാർ ക്വാർട്ടേഴ്‌സിൽ ഇന്നലെയാണ് അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിതിന്റെ മകൻ അർമാൻ (18)​ അറസ്റ്റിലായി. സംഭവസ്ഥലത്തുനിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അർമാനും നിതിനുമായി വാക്കുതർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അർമാൻ തന്റെ അമ്മയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവിടെനിന്ന്…

Read More

30 കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്; ഓണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: 30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ലാണ് നറുക്കെടുപ്പ് നടന്നത്. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തത്. മന്ത്രി പൂജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട്…

Read More

തീവ്രവാദ രാജ്യമാണോ ചോദിക്കുന്നത്? പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എസ്. ജയ്ശങ്കറിന്റെ ചുട്ട മറുപടി

ന്യൂഡല്‍ഹി: ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിലെ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തുക എന്ന് ചോദ്യത്തിന് ഒരു തീവ്രവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്ന് തിരിച്ചടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും മറുപടിയും.​ തൊട്ടു പിന്നാലെ മന്ത്രിയും പ്രതിനിധികളും എഴുന്നേറ്റ് പോകുകയും ചെയ്തു. വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിന്നോ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചോ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2025 ഏപ്രില്‍…

Read More

ബെംഗളൂരുവിൽ എത്തുന്ന ചില എംഎൽഎമാർക്ക് രണ്ട് രണ്ട് കല്യാണം: ഡി കെയുടെ പ്രസ്താവന വിവാദമായി

ബെംഗളൂരു: ബെംഗളൂരുവിൽ എത്തുന്ന ചില എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദമാകുന്നു. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പെട്ടെന്നുള്ള നഗരവൽക്കരണവും ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യാ ഭാരവും ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ് ഡി.കെ. ശിവകുമാറിന്റെ ഈ പരാമർശം ഉണ്ടായത്. കെംപെഗൗഡ ബെംഗളൂരു നിർമ്മിച്ചു, കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമ്മിച്ചു, എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി മാറ്റി. നഗരത്തിലേക്ക് വരുന്നവരാരും…

Read More

30 വര്‍ഷമായി മദ്യനിരോധനം ; നാഗാലാന്റില്‍ വ്യാജമദ്യം കഴിച്ച് രണ്ടു ജില്ലകളിലായി മരണമടഞ്ഞത് 19 പേര്‍

മോക്കോക്ചുങ് : മുപ്പത് വര്‍ഷമായി മദ്യനിരോധനം നിലനില്‍ക്കുന്ന നാഗാലാന്റില്‍ വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത് 19 പേര്‍. 1990 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത്, അനധികൃത മദ്യത്തിന്റെ വിതരണ ശൃംഖല കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. രണ്ടു ജില്ലകളിലായിട്ടാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ് ജില്ലയില്‍ 8 പേരും ട്യൂന്‍സാങ് ജില്ലയില്‍ 11 പേരും മരിച്ചതായി പൊലീസ് അറിയിച്ചു. മരണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനും വ്യാജമദ്യത്തിന്റെ ഉറവിടവും…

Read More

കബഡിയിൽ സ്വർണം തൂക്കി പെൺപട; ആവേശകരമായ മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യയ്ക്ക് മെഡൽ നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശകരമായ ഫൈനലിൽ ഇറാനെ 37-34ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. ആദ്യ പകുതിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-16 എന്ന സ്കോറിനാണ് ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായി തിരിച്ചുവന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ 18-15ന് മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിലെ ആറ് പോയിന്റിന്റെ ലീഡ്…

Read More

മാസപ്പടികേസ്: പ്രാഥമികാന്വേഷണത്തെ എതിര്‍ത്ത് ഇ.ഡി. ; എഫ്‌ഐആര്‍ വേണ്ടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രാഥമികാന്വേഷണമെന്ന സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഇ.ഡി. കൃത്യമായ തെളിവുകള്‍ ഹാജരാക്കിയ കേസില്‍ എഫ്ഐആര്‍ ഇട്ടാലേ മുമ്പോട്ട് പോകാനാകു എന്ന് ഇ.ഡി. അറിയിച്ചു. തെളിവുകള്‍വെച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രാഥമികാന്വേഷണം നടത്തന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിക്കുമ്പോഴായിരുന്നു ഈ വാദങ്ങള്‍ നടന്നത്. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കാനായി മാറ്റി. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍…

Read More