സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് തന്നെ ജുവലറിയിലേക്ക് പോയിക്കോളൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്. രാജ്യാന്തരവില ഔൺസിന് 4162 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോൾ 4137 ഡോളറിലെത്തി. സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഇന്ന് ഗ്രാമിന് 235 രൂപയാണ് വിപണിവില….

Read More

കാഷ്യു കോർപ്പറേഷൻ താൽക്കാലിക എംഡിയായി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ താൽക്കാലിക എംഡിയായാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. നിയമന ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങും. കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി മേഖല തഴച്ചുവളരുമെന്ന അഭിപ്രായം തനിക്കില്ലെന്നും ഇടനിലക്കാരുടെ ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബറിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം നടപ്പാക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശനം അനുവദിക്കുന്നത്. ഈ ദിവസങ്ങളിൽ പ്രതിദിനം 2,400 പേർക്ക് ദർശന സൗകര്യമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാലിനും അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ നടപ്പാക്കാനാണ് പുതിയ തീരുമാനം. ഗുരുവായൂരിൽ വെറ്ററിനറി കോളേജ് ആരംഭിക്കുന്നതിനും ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും. കോളേജ്…

Read More

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം; ആവശ്യം പരിശോധിക്കാന്‍ ഉന്നതസമിതി

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ബാങ്ക് യൂണിയനുകള്‍ അഞ്ചുദിവസത്തെ ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരിച്ചത്. പദ്ധതി നടപ്പായാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കും. ഉന്നതസമിതി രൂപീകരിക്കുമെന്നുളള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്നമാറിയത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന…

Read More

പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭരണഘടനാ വിരുദ്ധം

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുളള സംഘടനകള്‍ ആയാണ് പോലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍…

Read More

സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം; കുത്തനെ ഇടിഞ്ഞ് വില, ഒരു പവന് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെ അമേരിക്ക വീണ്ടും പലിശ വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. 10 വർഷ യുഎസ് ബോണ്ടുകളുടെ യീൽഡ് രണ്ട് പതിറ്റാണ്ടിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് തിരിച്ചടിയായത്. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,640 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയായി….

Read More

വരുന്നത് പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ വൻപദ്ധതികൾ,​ കേരളത്തിലെ ഈ വിമാനത്താവളം ഇനി വേറെ ലെവൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ജി.ഡി.പിക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ കണ്ണൂർ എയർപോർട്ട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു . കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി…

Read More

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇന്നുമുതൽ സ്വർണമോതിരം സമ്മാനം, വിജയ് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കം

മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതി ഇന്ന് തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് സ്വർണമോതിരം സമ്മാനിക്കും. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സ്വർണമോതിരം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാകും നൽകുന്നത്. ജൂൺ 22ന്…

Read More

ഓണം ബമ്പറടിച്ച ഭാഗ്യവാൻ കേരളം വിട്ടോ? അജ്ഞാതനായി തുടരുന്നതിന് പിന്നിൽ, കാത്തിരുന്ന് മലയാളികൾ

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസി വാങ്ങി വഴിയോരക്കച്ചവടക്കാരനായ സുജിത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. മഹാഭാഗ്യവാൻ ആരെന്ന വിവരം പുറത്തുവന്നിട്ടില്ല. ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമ്മയില്ലെന്ന് സുജിത് പറയുന്നു. പൊതുവെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബമ്പർ ഭാഗ്യവാന്മാർ പുറത്തെത്താറില്ല. അനാവശ്യമായ ശ്രദ്ധയിൽപ്പെട്ട് പണം കടം…

Read More

തിങ്കളാഴ്ച മുതൽ മഴ കനക്കും; നാല് ജില്ലകളിൽ മഞ്ഞ അലർട്ട്, ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30-ാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒക്ടോബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 29-ാം തീയതി മുതൽ ഒക്ടോബർ ഒന്ന്…

Read More