വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് പ്രശ്നമുണ്ടാകുമോ, സർവതും ചുട്ടുകരിക്കാൻ കഴിയുന്ന വൈദ്യുതി പ്രവഹിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?
ന്യൂഡൽഹി: സാധാരണ മിന്നലേൽക്കുന്നത് പ്രദേശത്തെ ഉയർന്ന വസ്തുവിലാണ്. അങ്ങനെയെങ്കിൽ ഉയരെ ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്ക് മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ? പാട്നയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റെന്ന വാർത്ത പുറത്തുവന്നതോടെ ഏറ്റവുംകൂടുതൽ ഉയരുന്ന ചോദ്യമാണിത്. വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. അതിനുദാഹരണമാണ് ഇൻഡിഗോ വിമാനത്തിന് സംഭവിച്ചത്. വിമാനങ്ങളുടെ നിർമാണത്തിലെ ചില പ്രത്യേകതകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി കണക്കുപ്രകാരം ഓരോ യാത്രാവിമാനത്തിനും വർഷത്തിൽ രണ്ടുതവണയെങ്കിലും മിന്നലേൽക്കാറുണ്ട്. പക്ഷേ, യാത്രക്കാർക്കോ ജീവനക്കാർക്കോ ഒരുതരത്തിലുള്ള അപകടവും…