ആട്ടിൻപാൽ കൊണ്ട് സോപ്പ് ഉണ്ടാക്കാം

കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ ക‌‌ർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !   സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി. ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്….

Read More

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…

Read More

വായയുടെ ആരോഗ്യം വ്യക്തിശുചിത്വത്തിന്റെ ലക്ഷണം

വായയുടെ ആരോഗ്യം ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ലക്ഷണമാണ്. മറ്റു ശരീരഭാഗങ്ങളെപ്പോലെ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാക്ടീരിയകളുടെ പ്രധാന കേന്ദ്രവും ദഹന-ശ്വസന വ്യവസ്ഥകളിലേക്കുള്ള പ്രവേശന കവാടവുമാണ് വായ. എന്നാൽ വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഏത് ബ്രഷ് ഉപയോഗിക്കണം, നാവ് എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നമുക്ക് ലഭിക്കാറില്ല. അതിനാൽ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് വായ സംബന്ധമായ രോഗങ്ങൾ. ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുളള ഉൽപന്നങ്ങൾ…

Read More

ഏത് പാലാണ് കൂടുതൽ പ്രോട്ടീൻ സമ്പന്നം

പ്രോട്ടീൻ സമ്പന്നമായ പാനീയം എന്ന് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് പശുവിൻ പാലാണ്. എന്നാൽ, നാം നിത്യേന കാണുന്ന പശുവിൻ പാലിനേക്കാൾ ഉയർന്ന അളവിൽ സ്വാഭാവിക പ്രോട്ടീൻ അടങ്ങിയ മറ്റ് ചില പാൽ ഇനങ്ങളുമുണ്ട്. മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭ്യമാകുന്ന പ്രധാനപ്പെട്ട 7 തരം പാലും അവയിലെ പ്രോട്ടീൻ അളവും ഏതൊക്കെയെന്ന് പരിചയപ്പെടാം. ചെമ്മരിയാട്ടിൻ പാൽ പ്രോട്ടീൻ അളവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചെമ്മരിയാട്ടിൻ പാലാണ്. 100 മില്ലിയിൽ 5 മുതൽ 6…

Read More

അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

ഉമിനീരില്‍ നിന്ന്‌ വായിലെ അര്‍ബുദ സാധ്യത നേരത്തെ കണ്ടെത്താന്‍ പുതുവഴി

വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ സാധ്യതകള്‍ ബയോപ്‌സി ഇല്ലാതെ തന്നെ നേരത്തെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്ത്‌ നിന്നെടുക്കുന്ന സ്വാബും ഉപയോഗിച്ച്‌ അര്‍ബുദം തിരിച്ചറിയാനാകുമെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ജേണല്‍ ഓഫ്‌ കാന്‍സറില്‍ ഇത്‌ സംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തലിന്‌ പേറ്റന്റ്‌ എടുക്കുന്നതിനുള്ള അപേക്ഷയും ഗവേഷകര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.ഐഐടി ഇന്‍ഡോര്‍ പ്രഫസര്‍ ഹേം ചന്ദ്ര ഝായുടെ നേതൃത്വത്തിലാണ്‌ ഗവേഷണം നടത്തിയത്‌. വായില്‍ അര്‍ബുദമുണ്ടെന്ന്‌ സംശയിക്കുന്ന ഭാഗത്ത്‌ നിന്ന്‌ കോശങ്ങള്‍ എടുത്ത്‌…

Read More

ഫ്ലാസ്ക് പഴയതോ,​ പുതിയതാക്കാൻ ഒന്നു പരീക്ഷിക്കാം

ചായയും കാപ്പിയും ചൂടോടെ സൂക്ഷിക്കാൻ മിക്ക വീടുകളിലും ഫ്ലാസ്ക് ഉപയോഗിക്കാറുണ്ട്. സ്ഥിരമായി ചായയോ കാപ്പിയോ ഉപയോഗിച്ച് കഴിഞ്ഞാൽ ഫ്ലാസ്കിന്റെ അകത്ത് തവിട്ടുനിറത്തിലുള്ള കറയും ചായയുടെ മണവും പിടിക്കുന്നത് സാധാരണമാണ്. എത്ര കഴുകിയാലും പഴയ ചായയുടെ മണം പോകാതെ നിൽക്കുന്നതും പലരുടെയും പരാതിയാണ്. സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ ഉപരിതലത്തിലെ അഴുക്ക് മാറിയേക്കാം. എന്നാൽ ഫ്ലാസ്കിന്റെ അടിഭാഗത്തും കോണുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറയും ഗന്ധവും പൂർണമായി മാറണമെന്നില്ല. ഇതിനായി വീട്ടിൽ എളുപ്പം ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിക്കാം. ഫ്ലാസ്ക്…

Read More

എല്ലുകൾക്ക് ബലമില്ലാതാകാൻ കാരണം ദൈന്യംദിന ശീലങ്ങളും

എല്ലുകൾക്ക് ബലമില്ലാതാകുന്നത് പ്രായമാകുന്നതുകൊണ്ടാവാം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ എല്ലു രോഗവിദഗ്ധർ പറയുന്നത് വളരെ മുൻപേതന്നെ എല്ലുകളുടെ ക്ഷതം ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ദിവസവും ഉള്ള ചില ശീലങ്ങളാണ് വർഷങ്ങൾ കൊണ്ട് എല്ലുകളുടെ ശക്തി ഇല്ലാതാക്കുന്നത്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് എല്ലുകളുടെ പിണ്ഡം (bone mass) ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്. അതിനുശേഷം എല്ലുകളുടെ ആരോഗ്യ നിലനിൽക്കുന്നത് പോഷകങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലി, ഇവയിലൂടെയാണ്. ഈ ഘടകങ്ങളെയെല്ലാം അവഗണിക്കുന്നത് പിന്നീട് ഓസ്റ്റിയോ പോറോസിസിനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാനും…

Read More

കൊളസ്ട്രോൾ നിയന്ത്രിക്കും, കാന്താരി

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു. ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും…

Read More

സദ്യ വാരിവലിച്ച് കഴിക്കരുത്; ഇവ ശ്രദ്ധിക്കണം!

വിശപ്പാറ്റാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശരീരത്തിലെത്തുന്നത് എത്ര കാലറിയാണെന്ന് കൃത്യമായി അറിയുന്നവർ കുറവ്. അഥവാ, അറിഞ്ഞിട്ടും നന്നായി ‘തട്ടിക്കേറ്റുന്നവരും’ ഇല്ലാതില്ല. വയറു നിറഞ്ഞാൽ ഭക്ഷണം അവസാനിപ്പിക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ഒരു നേരത്തേ ഭക്ഷണത്തിൽ തന്നെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ വലിയൊരു പങ്ക് കാലറിയായി ലഭിച്ചേക്കാം.ചില ‘കാലറി കണക്കുകൾ’ കാലറി എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ആവശ്യമായ ഊർജം പ്രായം, ലിംഗം, ശരീരഭാരം, ശാരീരിക അധ്വാനം…

Read More