ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസമായി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്….

Read More

30 കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്; ഓണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: 30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ലാണ് നറുക്കെടുപ്പ് നടന്നത്. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തത്. മന്ത്രി പൂജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട്…

Read More

തെരുവ് നായ ശല്യത്തിൽ വലഞ്ഞ് ‌ജനം; കണ്ണൂരിൽ ഏഴും പാലക്കാട് നാലുപേർക്കും കടിയേറ്റു

കണ്ണൂർ: കണ്ണൂർ പാനൂരിൽ തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. കുന്നോത്ത് പറമ്പിലാണ് സംഭവം നടന്നത്. കോട്ടയത്തും പാലക്കാടും തെരുവ് നായയുടെ ആക്രമണമുണ്ടായി. പാലക്കാട് മണ്ണാർക്കാട് നാട്ടുകലിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. രാവിലെ സ്‌കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടികൾക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. എംഎൽഎൽപി സ്‌കൂൾ വിദ്യാർത്ഥികളായ റിയ ഫാത്തിമ,​ മുത്തഷീർ,​ കൊടകാട് സ്വദേശികളായ സെബീല,​ അബൂബക്കർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ്…

Read More

ജനങ്ങളില്‍ നിന്ന് അകലുന്നു; കടുത്ത ആത്മപരിശോധന വേണമെന്ന് ഇ.പി. ജയരാജന്‍

കണ്ണൂർ: പാര്‍ട്ടി ഘടനയിലുള്ള പോരായ്മകള്‍ തുറന്നുസമ്മതിച്ച് സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ക്രമേണ അകന്നുപോകുന്നതായും, വെറും പണപ്പിരിവ് നടത്തുന്ന ഒരു പ്രസ്ഥാനം മാത്രമായി പാര്‍ട്ടി മുദ്രകുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നേതാക്കളാണ് പ്രസ്ഥാനത്തിന്റെ മുഖം. അത് ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയിലായിരിക്കണം അല്ലാതെ വികൃതമായ ഒന്നായി മാറരുത്. ചില വ്യക്തികളുടെ തെറ്റായ ശീലങ്ങള്‍ പ്രസ്ഥാനത്തിന് മുഴുവന്‍ കളങ്കമുണ്ടാക്കുന്നുണ്ട്. ബ്രാഞ്ച്…

Read More

വളപട്ടണം–മേലെ ചൊവ്വ ഗതാഗതക്കുരുക്ക്: തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ: വളപട്ടണം പാലത്തിലെ അറ്റകുറ്റപ്പണികളും മേലെ ചൊവ്വ മേൽപ്പാലം നിർമാണവും ഒരേസമയം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പഴയങ്ങാടി റോഡിൽ ചെറുകുന്ന് മുതൽ എടക്കാട് വരെയും തളിപ്പറമ്പ് റോഡിൽ ധർമ്മശാല മുതൽ എടക്കാട് വരെയുമാണ് നിയന്ത്രണം. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് നിയന്ത്രണം. 10 ടയറോ അതിൽ കൂടുതലോ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലക്കാർ പ്രത്യേകം ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് അലർട്ടുള്ളത്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂർ കാസർകോട് ജില്ലയ്ക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്….

Read More

മദ്യലഹരിയിൽ എസ്‌ഐ ഓടിച്ച കാറിടിച്ച് അപകടം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: പൊലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്താണ് വാഹനമോടിച്ചത്. ഈ മാസം 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതിക്കും, ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാറിടിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചതിന് ശേഷമാണ് സ്വാതിയെ കാറിടിച്ചത്. മൂന്നുപേരെ ഇടിച്ചിട്ടും രജിത്ത് വാഹനം നിർത്താതെ പോയി. തുടർന്ന് സമീപത്തെ കടയിലുള്ളവർ വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നുവെന്നും…

Read More

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; സംഭവം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എംബ്രിയോ പ്ലാസന്‍റാ എന്ന അവസ്ഥയാണ് മരണകാരണമെന്നും ആശുപത്രിയിലെ ഡോക്ടര്‍ വിശദീകരിച്ചു. ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞും മറുപിളളയും വേര്‍പ്പെട്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

Read More

ആദിത്യ നേടിയത് ബെമ്പർ ഫെല്ലോഷിപ്പ്

കണ്ണൂർ: തുടർച്ചയായ പഠനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഏറെനാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിനി ആദിത്യ മനോജ്. ജർമനിയിലെ കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പിഎച്ച് .ഡി ഗവേഷണത്തിനുള്ള 1.3കോടിയുടെ ഫെലോഷിപ്പാണ് ഈ 22കാരി സ്വന്തമാക്കിയത്. ജർമൻ സർക്കാരും കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്നാണ് നാല് വർഷത്തെ ഗവേഷണ ഫെലോഷിപ്പ് നൽകുന്നത്. ഫിസിക്കൽ കെമിസ്ട്രിയിലെ ന്യൂക്ലിയർ മാഗ്‌നറ്റിക് റെസൊണൻസ് (എൻ.എം.ആ‌ർ) മേഖലയിലാണ് ആദിത്യയുടെ ഡോക്ടറൽ ഗവേഷണം. ലോ-ഫീൽഡ് ഹൈപ്പർപോളറൈസേഷൻ ടെക്നിക്ക്സ് കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുക. ഡോ….

Read More

അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്

കണ്ണൂർ : പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും. കോതമംഗലത്തിന് സമീപമുള്ള റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി…

Read More