സ്വർണത്തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് വിട്ടു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ വിഴിഞ്ഞം പൊലീസ് അപേക്ഷ നൽകിയിരിക്കെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നുള്ള ഉത്തരവ് വന്നത്. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. രേഖകൾ ഉടൻ കൈമാറും. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ (ഡി.സി.ആർ.ബി ) അസി.കമ്മിഷണർക്കാകും അന്വേഷണ…

Read More

മാതൃകാ ലോകകപ്പിന് പൊഴിയൂരിൽ ആവേശോജ്ജ്വല തുടക്കം

പാറശാല: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പൊഴിയൂർ എസ്.എം.ആർ.സിയുടെ (സെന്റ് മാത്യുസ് റിക്രിയേഷൻ ക്ലബ്) നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് ഫിഫ മോഡൽ ലോകകപ്പ് മത്സരങ്ങൾക്ക് പൊഴിയൂരിൽ തുടക്കമായി. പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോൺ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഡൈസൻ യേശുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്,ക്ലബ്…

Read More

മത്സ്യ വില്‍പ്പന അടിമുടി മാറുന്നു; ആളുകള്‍ക്ക് ഫ്രഷ് മീനും കിട്ടും, പദ്ധതി ഉടന്‍

തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നും വഴിയോരത്തിരുന്നും മീന്‍ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇ – സ്‌കൂട്ടറുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടന്‍ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 100 വനിതകള്‍ക്ക് പൈലറ്റ് പദ്ധതിയായി സബ്സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ വരുംദിവസങ്ങളില്‍ അന്തിമരൂപമാകും….

Read More

കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്‌ടമായി; പൊന്മുടി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസാണ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസിനെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ കാണിച്ച മനസാന്നിദ്ധ്യമാണ് താഴ്ചയിലേക്ക് ബസ് മറിയാതെ വൻ ദുരന്തം ഒഴിവാക്കിയത്. അപകട സമയം ബസ്സിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ മറ്റൊരു ബസ് എത്തിച്ച്…

Read More

നെയ്യാറിൽ കാണാതായ അഭിഭാഷകൻ്റെ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകൻ്റെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകര തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ മകൻ കൃഷ്ണ ചന്ദ്രനെയാണ് (39) വെള്ളിയാഴ്ച രാവിലെ നെയ്യാറിലെ കുറവണി കടവിൽ കാണാതായത്. ആറിലെ കയത്തിൽ പെട്ട കൃഷ്ണചന്ദ്രൻ രക്ഷപ്പെടുവാൻ കഴിയാത്ത തരത്തിലുള്ള കടവിലെ ചുഴുയിൽ പെടുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ കടവിന് സമീപത്തെ മുളങ്കാടുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു…

Read More

മഴയുണ്ട്, ജാഗ്രത വേണം: എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റുജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയുണ്ടാകാമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.   ശക്തമായ കാറ്റിന്…

Read More

നെയ്യാറിൽ കുളിക്കാനിറങ്ങിയ അഭിഭാഷകനെ കാണാതായി

നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങിയ അഭിഭാഷകനെ കാണാതായി.തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണ ചന്ദ്രനെയാണ് (39) ഇന്നലെ രാവിലെ നെയ്യാറിലെ കുറവണി കടവിൽ കാണാതായത്.വീടിനടുത്തുള്ള ആറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.കയത്തിൽപ്പെട്ട കൃഷ്ണചന്ദ്രൻ മുങ്ങിപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്.ഭാര്യ: വിജയ.മകൾ: കല്യാണി.

Read More

അസ്ഥികൂടം കട്ടിലില്‍; തലയോട്ടി തറയില്‍; ജനലിലൂടെ അകത്ത് കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത് നായ

തിരുവനന്തപുരം: അടച്ചിട്ട വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം നായ കടിച്ച നിലയില്‍ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസില്‍ രവീന്ദ്രനെ (76)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന രവീന്ദ്രന്‍ മരിച്ച വിവരം പുറത്താരും അറിഞ്ഞില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനലിലൂടെ നായ വീടിനുള്ളില്‍ കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത്…

Read More

അപകട ഭീഷണിയിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ

പൂവാർ: നെയ്യാറിലെ ബ്രേക്ക് വാട്ടറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾക്ക് പൂട്ടിടണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്ത്,ഇറിഗേഷൻ,ടൂറിസം എന്നിവയുടെ അനുമതി ഇല്ലാതെയാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂവാർ,കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നെയ്യാറിൽ ആറും, എ.വി.എം കനാലിൽ ഒമ്പതും ഫ്ളോട്ടിംഗ് റസ്റ്റ്റ്റോറന്റുകളാണുള്ളത്. ഇവയ്ക്ക് പ്രാഥമികമായി വേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ എൻ.ഒ.സിയാണ്. എന്നാൽ ഈ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളെ സംബന്ധിക്കുന്ന യാതൊരു വിവരവും ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമല്ല….

Read More

ആറ്റിൻപുറം റോഡിൽ മണ്ണിടിച്ചിൽ

നെടുമങ്ങാട്: പനവൂർ-പേരയം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ പതിവാകുന്നു. ആറ്റിൻപുറം പാലം മുതൽ കൊപ്പം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൊപ്പത്തിന് സമീപത്തെ കൊടുംവളവിനോട് ചേർന്ന രണ്ടിടങ്ങളിൽ വശത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണടിഞ്ഞതോടെ ഓടകൾ പൂർണമായും അടഞ്ഞ അവസ്ഥയാണ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രയും ഭീഷണിയാണ്. മൺതിട്ടയിലെ മരങ്ങളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് അവ മുറിച്ചുമാറ്രാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Read More