ചക്രവാതച്ചുഴിയുടെ സ്വാധീനം; മഴ വീണ്ടും ശക്തമാകും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ…

Read More

60 ലക്ഷം രൂപയുടെ ആഭരണ കവര്‍ച്ച ; ജ്വല്ലറി അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. 428 ഗ്രാം സ്വർണമാണ് ഇയാൾ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അസിസ്റ്റൻറ് മാനേജർക്ക് പിടിവീണത്. ഉടമകളുടെ വളരെ വിശ്വസ്തനായ ജീവനക്കാരൻ തന്നെ ജ്വല്ലറിയിലെ സ്വർണ്ണം കവർന്നു. സെയിൽസ്മാൻ ആയി ജോലിയിൽ കയറിയ രാഹുൽ…

Read More

തിങ്കളാഴ്ച മുതൽ മഴ കനക്കും; നാല് ജില്ലകളിൽ മഞ്ഞ അലർട്ട്, ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30-ാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒക്ടോബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 29-ാം തീയതി മുതൽ ഒക്ടോബർ ഒന്ന്…

Read More

ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഏകദേശം 75,000 രൂപയുടെ മൂല്യമുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. തന്റെ ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത…

Read More

‘എന്‍എസ്എസല്ല മക്കൾ സർവീസ് സൊസൈറ്റിയാക്കേണ്ട അവസ്ഥ’; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ രൂക്ഷ വിമർശനം

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിന്റെ പേര് മക്കൾ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. എൻഎസ്എസ് നിലനിൽക്കുന്നത് സുകുമാരൻ നായരുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വണ്ടൻമേട് എൻഎസ്എസ് യൂണിയൻ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. സുകുമാരൻ നായരുടെ മകളെ എൻഎസ്എസിന് കീഴിലുള്ള കോളജുകളുടെ ചുമതല ഏൽപ്പിച്ചതിനെതിരെയും ഗണേഷ് കുമാർ…

Read More

‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’ : പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ ടിക്കറ്റ് നൽകാതെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നും ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’…

Read More

‘മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയത്’; അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. കണ്ണൂർ ഇടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയാണ് അറസ്റ്റിലായത്. രാത്രിയിൽ യുവതിയുടെ വീട് തേടിയെത്തിയ ഇയാളെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണം നടന്നെന്നാണ് ജിജു സ്‌കറിയ കണ്ണൂർ പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും ഉൾപ്പടെ 14 പേർക്കെതിരെ വില്ലേജ് ഓഫീസർ പരാതി നൽകി. മൂന്ന് വർഷം മുൻപാണ് യുവതിയുടെ പിതാവ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട…

Read More

കെഎസ്ആർടിസിക്ക് ഇനി പുതിയ ബസുകൾ; എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. പല റൂട്ടുകളിലും കാലാവധി കഴിഞ്ഞ ബസുകൾ സർവീസ് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് കർശന വ്യവസ്ഥകളോടെ ഉത്തരവിറക്കിയത്. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ എംഎൽഎയ്ക്കും പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാം. പുതിയ ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം…

Read More

ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസമായി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്….

Read More

തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു; രണ്ട് മക്കൾ ചികിത്സയിൽ

തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വിനോദിന്റെ രണ്ട് മക്കൾ ചികിത്സയിലാണ്. മൂന്ന് പേരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More