മംഗളൂരു റിഫൈനറിയിൽ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലുണ്ടായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് റിഫൈനറിയിൽ സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ജോക്കാട്ടെ, സൂറത്കൽ മേഖലകളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറയ്ക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുകയും ഉയർന്നിരുന്നു. തീപിടിത്തം…

Read More

എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും

കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌‌മം വീട്ടിൽ സി പി സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച…

Read More

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം ; മിക്‌സഡ് ട്രാപ് ഇനത്തില്‍ നേട്ടം ; നീരുധണ്ടയ്ക്ക് ഡബിള്‍

നഗോയ: ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. മിക്‌സഡ് ട്രാപ് ഇനത്തില്‍ ഇന്ത്യന്‍ ടീം നേട്ടമുണ്ടാക്കിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ നീരുധണ്ടയ്ക്ക് ഇരട്ടനേട്ടമായി മാറി. 34 പോയിന്റില്‍ എത്തിയാണ് ടീം ഏഷ്യന്‍ റെക്കോഡും തിരുത്തി. നേരത്തേ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണ്ണം നേടിയതിന് പിന്നാലെയാണ് ഷൂട്ടിംഗില്‍ മിക്‌സഡ് ട്രാപ് ഇനത്തില്‍ നേട്ടമുണ്ടാക്കിയത്. ഷൂട്ടിങ് ട്രാപ് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്കായി നീരു ദണ്ഡ, കൈനാന്‍ ചെനായ് സഖ്യമാണ് സ്വര്‍ണം വെടിവച്ചിട്ടത്. ഫൈനലില്‍ 34 പോയിന്റുമായി ഇന്ത്യന്‍…

Read More

കൈകാലുകൾ തല്ലിയൊടിക്കാൻ പദ്ധതി; കൊല ആസൂത്രണം ചെയ്യാൻ ചാറ്റ് ജിപിറ്റി; ഫേക്ക് ഇൻസ്റ്റ അക്കൗണ്ട്; പൂനെ കൊലക്കേസ് വിവരങ്ങൾ

പൂനെ: കേതൻ അഗർവാൾ കൊലക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് പൂനെ പോലീസ് സമർപ്പിച്ച 5,300-ലേറെ പേജുള്ള കുറ്റപത്രത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കേതനെ ബെംഗളൂരുവിൽ എത്തിച്ച് കൈകാലുകൾ തകർക്കാനായിരുന്നു പദ്ധതി. കേസിലെ മൂന്ന് പ്രതികളിൽ ഒരാളായ റിതേഷ് ഹങ്കെ ബെംഗളൂരുവിലെ ഒരു സുഹൃത്തുമായി ഈ ആശയം ചർച്ച ചെയ്തിരുന്നുവെങ്കിലും ആ സുഹൃത്ത് അതിനെ എതിർക്കുകയാണുണ്ടായത്. 25 കാരനായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ…

Read More

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ഇതിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ…

Read More

യുവതി പിതാവിന്റെ മൃതദേഹം ഡേ കെയർ ഫ്രീസറിൽ സൂക്ഷിച്ചത് നാല് വർഷം; വിദേശ ഏജൻസിക്ക് പ്രതിമാസം നൽകിയത് 1.6 ലക്ഷം രൂപ!

മുംബൈ: മുംബൈയിൽ പിതാവിന്റെ മൃതദേഹം മകൾ ഡേ കെയർ സെന്ററിലെ ഫ്രീസറിനുള്ളിൽ ഏകദേശം നാല് വർഷത്തോളം സൂക്ഷിച്ചതായി പരാതി. 2022-ൽ പിതാവ് മരിച്ചതിന് ശേഷമാണ് മകൾ മൃതദേഹം സംസ്കരിക്കാതെ ഫ്രീസറിൽ സൂക്ഷിച്ചത്. മൃതദേഹം കേടുകൂടാതിരിക്കാനായി ഒരു വിദേശ കമ്പനിയുമായി ഇവർ കരാറിലെത്തിയിരുന്നു. ഇതിനായി പ്രതിമാസം 1.6 ലക്ഷം രൂപയാണ് ചിലവാക്കിയിരുന്നത്! ഇവരുടെ 78 കാരനായ പിതാവ് 2022 ജൂണിൽ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ പിതാവുമായുള്ള അഗാധമായ സ്നേഹബന്ധം കാരണം അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തുന്നതിന് പകരം…

Read More

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം; ആവശ്യം പരിശോധിക്കാന്‍ ഉന്നതസമിതി

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ബാങ്ക് യൂണിയനുകള്‍ അഞ്ചുദിവസത്തെ ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരിച്ചത്. പദ്ധതി നടപ്പായാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കും. ഉന്നതസമിതി രൂപീകരിക്കുമെന്നുളള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്നമാറിയത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന…

Read More

മജിസ്‌ട്രേറ്റ് – സബ് രജിസ്‌ട്രാർ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് റെയ്‌ഡ്; കണ്ടെടുത്തത് കോടികളുടെ പണവും ആഭരണങ്ങളും

പാട്‌ന: ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത പണവും ആഭരണങ്ങളുമടക്കം പിടിച്ചെടുത്തതായി റിപ്പോർട്ട്. ബീഹാർ സ്വദേശികളായ ദമ്പതികളിൽ നിന്ന് ഒരു കോടിയിലധികം രൂപ, ആഭരണങ്ങൾ, സ്വത്തുക്കളുടെ രേഖകൾ, 48 ആഡംബര വാച്ചുകൾ എന്നിവയാണ് കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പാട്‌ന അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ ദിവാകർ, ഭനാപൂ‌ർ ജില്ലാ സബ് രജിസ്‌ട്രാറും ഭാര്യയുമായ കുമാരി സ്വീറ്റി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്. പാട്‌‌ന, ബെഗുസാരായ് എന്നിവിടങ്ങളിലെ വീടുകളിൽ ഒരേസമയം വിവിധ…

Read More

പ്രവാസികൾക്ക് ഇനി യാത്ര എളുപ്പം; ദുബായ്-അബുദാബി ദൂരം താണ്ടാൻ ഒരുമണിക്കൂർ മാത്രം, എത്തിഹാദ് റെയിൽ സർവീസിന് തുടക്കം

ദുബായ്: യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച് ദുബായ്–അബുദാബി എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിച്ചു. ഇന്ന് രാവിലെ 6.14ന് ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. ചരിത്രപരമായ യാത്രയ്ക്കായി നിരവധി യാത്രക്കാരാണ് പുലർച്ചെ തന്നെ സ്റ്റേഷനിൽ എത്തിയത്. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള പരമ്പരാഗത സ്വീകരണത്തോടെയാണ് യാത്രക്കാരെ സ്റ്റേഷനിൽ വരവേറ്റത്. ആദ്യ ട്രെയിനിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ…

Read More

യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കെണ്ടത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു. നടക്കാവ് പോലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത്…

Read More