പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും ; ടിപിയോടുള്ള ക്രൂരത എന്തിന്? സിപിഎം മാപ്പ് പറഞ്ഞിട്ടുണ്ടോ : രൂക്ഷവിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ : സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്.പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവും മാത്രമാണ് അറിയാവുന്നതെന്നും പറഞ്ഞ സുധാകരൻ, പിണറായി വിജയൻ തീക്കള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുറ്റപ്പെടുത്തി. ടി പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത് ഏത് കുറ്റത്തിനണെന്നും അദ്ദേഹം ചോദിച്ചു. ചേർത്തലയിൽ കെ കെ രമയ്‌ക്കൊപ്പം ആർ എം പി നൽകിയ സ്വീകരണ ചടങ്ങിൽ…

Read More

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മദ്യവിൽപനയില്ല; ബെവ്കോയും ബാറുകളും അടഞ്ഞുകിടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകൾ ഒക്ടോബർ ഒന്നിന് പതിവുപോലെ പ്രവർത്തിക്കും. ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Read More

ഭരണപരിഷ്കാര കമ്മീഷൻ ഇനി എം.കെ. മുനീറിന്..! ക്യാബിനറ്റ് റാങ്കോടെ പുതിയ ചുമതല

തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മീഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. ഭരണനിർവഹണവുമായി…

Read More

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം; കൊലപ്പെടുത്തി ഒളിപ്പിച്ചതോ?

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൾ ആദ്യം മൃഗത്തിന്റേതാണെന്ന് സംശയിച്ചു. എന്നാൽ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടിയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അസ്ഥികൂടം ആരുടേതാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാമെന്ന സംശയവും…

Read More

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ ജോലി; വിദർശക്കും കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം. എല്ലാം മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യം തന്നെ നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി…

Read More

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടി; ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ പൊലീസിനോടു അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നു രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ഔദ്യോഗിക യാത്രയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചടങ്ങു നടന്ന സ്ഥലത്ത് കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി അവിടെ നിന്നിരുന്ന ഡിസിപിയെ അടുത്തേക്ക് വിളിച്ചാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. അതേസമയം, ആദ്യം പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ…

Read More

ജനങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും? യുപി പോലീസിനെ പിരിച്ചുവിട്ട് എല്ലാ അന്വേഷണങ്ങളും സിബിഐക്ക് നൽകേണ്ടി വരും; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാൻ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനൽ അന്വേഷണത്തിലെ ഉത്തർപ്രപ്രദേശ് പൊലീസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. യു.പി. പോലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും കോടതി വിമർശിച്ചു. ‘നിങ്ങളുടെ എല്ലാ കാര്യങ്ങളിലും എന്തൊക്കെയോ താല്പര്യങ്ങളുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ…

Read More

പൈലറ്റുമാർ ഏറ്റുമുട്ടി; ഫ്ലൈദുബായ് വിമാനം 34,000 അടിയിൽ നിന്ന് ഒറ്റയടിക്ക് 17,400 അടി താഴേക്ക്, അടിയന്തര ലാൻഡിംഗ്

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വഴിത്തിരിവ്. അടിയന്തര സന്ദേശം പുറപ്പെടുവിച്ചതിനെത്തുടർന്നാണ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയത്. ആദ്യം ടെൽ അവീവിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി എന്ന തരത്തിലാണ് വാർത്തകൾ വന്നത്. പിന്നാലെ വാർത്ത തെറ്റാണെന്നും അടിയന്തര ലാൻഡിംഗ് ആയിരുന്നുവെന്ന വിശദീകരണവുമായി ഇസ്രായേൽ രംഗത്തെത്തുകയായിരുന്നു. എന്നാൽ, പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനം ഹൈജാക്ക് ചെയ്തതാണെന്ന ആശങ്ക ഉയർന്നെങ്കിലും പിന്നീട്…

Read More

മംഗളൂരു റിഫൈനറിയിൽ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലുണ്ടായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് റിഫൈനറിയിൽ സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ജോക്കാട്ടെ, സൂറത്കൽ മേഖലകളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറയ്ക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുകയും ഉയർന്നിരുന്നു. തീപിടിത്തം…

Read More

എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും

കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌‌മം വീട്ടിൽ സി പി സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച…

Read More