പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും; ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. സക്കീറിന്റെ കാലത്ത് നടന്ന രണ്ട് പരീക്ഷകളിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് ഇൻസ്പെക്ടർ പരീക്ഷകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിന്റെ ഭാഗമായി എം.കെ. സക്കീറിന് അന്വേഷണസംഘം നോട്ടീസ് നൽകും. ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു എം.കെ. സക്കീർ. നിലവിലെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ നേരത്തെ…

Read More

ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് തിരിച്ചടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധന

തിരുവനന്തപുരം: വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധന. സിലിണ്ടറിന് 12.50 രൂപ കൂട്ടി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 2840 രൂപയും കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ മാസം 66.50 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നനിലയിൽതന്നെ തുടരുന്നതാണ് വിലവർദ്ധനവിന് കാരണം. വാണിജ്യ സിലിണ്ടറിന്റെ വിലവർദ്ധന ഹോട്ടൽ മേഖലയെ സാരമായി ബാധിക്കുമെന്നിരിക്കെ പുറത്തുനിന്നുള്ള ഭക്ഷണത്തിന് ഇനിയും വില കൂടുമോയെന്ന ആശങ്ക…

Read More

ഏഴ് ഉപാധികൾ അംഗീകരിക്കാതെ ചർച്ചയ്ക്കില്ല; ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ, സൈനിക ഭീഷണി ആവർത്തിച്ച് ട്രംപ്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവച്ച ഏഴ് ഉപാധികൾ അമേരിക്ക അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് ഇറാൻ. വ്യവസ്ഥകൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഖത്തർ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവുണ്ടാകുമോയെന്ന ആകാംക്ഷയും ശക്തമായി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച കത്ത് ലഭിച്ചതായി ഇറാൻ ദേശീയ…

Read More

കിഫ്ബി ഭൂമി ഏറ്റെടുക്കൽ ക്രമക്കേട്: അ​ന്വേഷണത്തിന് വന്‍ സംഘത്തെ നിയോഗിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ച് വിജിലൻസ് ഉത്തരവിറക്കി. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. രണ്ട് ഡിവൈ.എസ്.പിമാരും ഏഴ് സി.ഐമാരും ഉൾപ്പെടുന്നതാണ് സംഘം. ഡി.ഐ.ജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. കേസിന്റെ പ്രാധാന്യവും ഇടപാടിന്റെ വലുപ്പവും കണക്കിലെടുത്താണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ…

Read More

20 വര്‍ഷം മുമ്പ്‌ നടന്ന അബ്‌കാരി മിഥുല മോഹന്‍ വധം; പ്രതിയെ വെറുതെ വിട്ട്‌ സി.ബി.ഐ. കോടതി

കൊച്ചി: പ്രമുഖ അബ്‌കാരി ബിസിനസുകാരന്‍ മിഥില മോഹനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റവിമുക്‌തനാക്കി. 20 വര്‍ഷം മുമ്പ്‌ നടന്ന കേസിലെ പ്രതി തൃശൂര്‍ സ്വദേശി സന്തോഷ്‌ കുമാര്‍ എന്ന കണ്ണനെയാണ്‌ എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി ജഡ്‌ജി പി.കെ. മോഹന്‍ദാസ്‌ വിചാരണ കൂടാതെ കുറ്റവിമുക്‌തനാക്കിയത്‌. പ്രതിക്കെതിരേ വിചാരണ തുടരാന്‍ മതിയായ തെളിവുകളില്ലെന്ന്‌ കുറ്റപത്രവും അനുബന്ധരേഖകളും പരിശോധിച്ച്‌ വിലയിരുത്തിയാണ്‌ ഉത്തരവിട്ടത്‌. 2006 ഏപ്രില്‍ അഞ്ചിനാണ്‌ മിഥില മോഹന്‍ വെണ്ണലയിലെ വീട്ടില്‍ വെടിയേറ്റ്‌ മരിച്ചത്‌. ബിസിനസുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യത്തെ…

Read More

ഐക്യകേരളത്തിന് ഇന്ന് 70 വയസ്; കേരളപ്പിറവി ആഘോഷങ്ങളിൽ സംസ്ഥാനം

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് എഴുപതുവർഷം. സംസ്ഥാനത്തിന്റെ പേര് കേരളമെന്നാക്കിയ ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി ദിനമാണിത്. സർക്കാരിന്റെയും വിവിധസംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്. 1956 നവംബർ ഒന്നിനാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളസംസ്ഥാനം രൂപീകൃതമായത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്‌കാരിക പരിപാടികൾ, പൊതുസമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ…

Read More

രാജീവ് ചന്ദ്രശേഖറുടെ ഇടപെടല്‍; അമൃത, രാജ്യറാണി എക്‌സ്പ്രസുകള്‍ക്ക്‌ ആധുനിക കോച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൂടി സര്‍വീസ്‌ നടത്തുന്ന രണ്ട്‌ ട്രെയിനുകള്‍ക്കുകൂടി ആധുനിക പാസഞ്ചര്‍ കൊച്ചുകളായ എല്‍.എച്ച്‌.ബി. കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ. അമൃത എക്‌സ്പ്രസ്‌, നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്‌ എന്നിവയിലാണ്‌ എല്‍.എച്ച്‌.ബി. കോച്ചുകള്‍ എത്തുന്നത്‌. അമൃതയില്‍ 22 കോച്ചുകളും രാജ്യറാണിയില്‍ 15 പുതിയ കോച്ചുകളും എത്തും. കേരളത്തിലെ റെയില്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ്‌ പുതിയ കോച്ചുകള്‍ എന്നത്‌. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവര്‍ കഴിഞ്ഞ ആഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ച…

Read More

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രതിഷേധം: റോജി എം. ജോണിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുകയാണെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നയാളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവുകൾ കാണൂ കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകവും പ്രതീകാത്മകവുമായ നാടകാവതരണത്തെ ആർ.എസ്.എസ് പ്രവർത്തകനായ പി.ആർ.ഒ വളച്ചൊടിക്കുകയായിരുന്നുവെന്ന്…

Read More

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വിമർശനം

ക്വാല ലമ്പുർ: അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായികരിച്ച് വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം താലിബാൻ നിരോധിച്ചിട്ടില്ലെന്നും സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നാണ് സാക്കിറിന്റെ വാദം. മനുഷ്യാവകാശ സംഘടനകൾ അടക്കം നിരവധി പേരാണ് ഇയാളുടെ ന്യായികരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലായിരുന്നു സാക്കിറിന്റെ വിവാദ പരാമർശങ്ങൾ. അഫ്‌ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. മാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ കാര്യങ്ങളും…

Read More

കേരളപ്പിറവി ദിനത്തിൽ പവർകട്ടില്ല,​ ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് പവർകട്ടില്ല. ഒരാഴത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 600 മെഗാ വാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തൽസമയ മാർക്കറ്റിലൂടെ 600 മെ​ഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറൽ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെ​ഗാവാട്ട് വൈദ്യുതി…

Read More