ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ആന്ധ്രയിലും പുതുച്ചേരിയിലും വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത ഏതാനുമ മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമ‌ർദ്ദത്തിന്റെ സ്വാധീനത്താൽ നവംബർ ഒന്നിന് ആന്ധ്ര പ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും ചുഴലിക്കാറ്റിനുള്ള സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകിട്ടോടെ ആന്ധ്രപ്രദേശ് തീരത്തിന് സമീപമുള്ള പടിഞ്ഞാറൻ മദ്ധ്യ മദ്ധ്യ,​ ബംഗാൾ ഉൾക്കടലിൽ എത്തും. ന്യൂനമർദ്ദത്തിന്റെ…

Read More

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള വീണ്ടും വിവാഹിതനായി; വധു പ്രശസ്‌ത മാദ്ധ്യമപ്രവർത്തക നിധി റസ്‌ദാൻ

ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും പ്രശസ്ത മാദ്ധ്യമപ്രവർത്തക നിധി റസ്‌ദാനും വിവാഹിതരായി. വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഇറ്റ് ഈസ് ‌ഡൺ ബ്രോ' എന്നുകുറിച്ചുകൊണ്ട് നിധിയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ശ്രീനഗറിലും ന്യൂഡൽഹിയിലും നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. ദമ്പതികൾ ഒത്തുതീർപ്പിലെത്തിയതിനെത്തുടർന്ന് ഈ വർഷം ജൂലായിൽ സുപ്രീം കോടതി…

Read More

ആ പ്ലാനും വിജയിച്ചു, വരുമാനക്കുതിപ്പിൽ കെഎസ്ആർടിസി: അരക്കോടി കടന്നു

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകർന്ന് ജലഗതാഗത വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും പ്രത്യേക സർവീസുകൾ. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസിൽ 12403 സഞ്ചാരികൾ യാത്ര ചെയ്തു. 54.07 ലക്ഷം രൂപയാണ് വരുമാന നേട്ടം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസിൽ 7406 യാത്രക്കാർ യാത്ര ചെയ്യുകയും 30.46 ലക്ഷം രൂപ വരുമാനം നേടുകയുമുണ്ടായി. കുട്ടനാട് സഫാരിയിൽ 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും നേടി. കെ.എസ്.ആർ.ടി.സി…

Read More

സംസ്ഥാന സ്കൂൾ കായിക മേള: അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം; സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സിൽ മലപ്പുറം തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി. 2024, 2025 വർഷങ്ങളിലെ വിജയം ആവർത്തിച്ചാണ് ഇത്തവണയും മലപ്പുറം അത്ലറ്റിക്സ് കിരീടം നിലനിർത്തിയത്. നിലവിൽ 180 പോയിന്റോടെയാണ് മലപ്പുറം ഒന്നാമത് എത്തിയത്. മലപ്പുറത്തിന്റെ കുതിപ്പിന് കരുത്തായത് കടകശ്ശേരി ഐഡിയൽ സ്കൂളിന്റെ പ്രകടനമാണ്. സ്കൂളുകളുടെ പട്ടികയിലും മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ തന്നെയാണ് മുന്നിൽ. അതേസമയം, രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു. കായിക മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ജില്ല…

Read More

വയനാട് പനമരത്ത് ഗർഭിണിക്ക് അയേൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി

വയനാട്: പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അയേൺ കുറവ് പരിഹരിക്കുന്നതിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്നാണ് ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് സ്വദേശിനിയായ റാഹിന ആഷിഖ് (29) ആണ് മരുന്ന് മാറി നൽകിയ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ആശങ്കയിലായ കുടുംബം അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Read More

അദ്ധ്യാപകന് മുന്നിൽ അറക്കവാൾ ആക്രമണം; പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ്

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ രണ്ട് പത്താം ക്ളാസ് വിദ്യാർത്ഥിനികളെ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. ക്ലാസ് നടക്കുന്നതിനിടെ 21കാരനായ യുവാവ് അറക്കവാളുമായി ക്ലാസ് മുറിയിലേക്ക് കടന്നുകയറി പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിനിയുടെ മുഖത്തും തലയിലും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. രാപ്താട് മേഖലയിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് ആക്രമണം നടന്നത്. സ്കൂൾ പരിസരത്ത് അതിക്രമിച്ചുകയറിയ അക്രമി അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ…

Read More

സംഘർഷാവസ്ഥയ്ക്ക് ശമനമില്ല; കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു, ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാലയിലെ പഠന വകുപ്പുകൾ ഉൾപ്പെടെയുള്ളവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ ആരംഭിച്ച യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ സംഘർഷം വിവിധയിടങ്ങളിലേക്ക്…

Read More

ചൂടിന് ഇടവേള; അടുത്ത നാല് ദിവസം മഴ കനക്കും, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ചൂടിന് ഇടവേളയായി കേരളത്തിൽ വീണ്ടും മഴ കനക്കും. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. 01/11/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി 02/11/2026: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ 04/11/2026: കണ്ണൂർ, കാസർകോട് തെക്കുകിഴക്കൻ ബംഗാൾ…

Read More

സ്‌കൂളിനുള്ളിൽ കെ ജി വിദ്യാർത്ഥിനിയെ കല്ലും ചെടിച്ചട്ടിയും കൊണ്ട് ആക്രമിച്ച് മൂന്നാം ക്ളാസുകാരൻ, നില ഗുരുതരം

ചണ്ഡിഗഢ്: സ്‌കൂളിനുള്ളിൽ മൂന്നാം ക്ളാസ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ കെജി വിദ്യാർത്ഥിനിക്ക് പരിക്ക്. ആറുവയസുകാരിയെ എട്ടുവയസുകാരൻ കല്ല്, ചെടിച്ചട്ടി എന്നിവകൊണ്ടാണ് ആക്രമിച്ചത്. ഹരിയാനയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ചണ്ഡിഗഢിലെ പിജിഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണ കാരണം വ്യക്തമല്ല. പഞ്ച്‌കുലയിലെ സംസ്‌കൃതി മോഡൽ സ്‌കൂളിലാണ് സംഭവം നടന്നത്. ആദ്യം കല്ലുകൊണ്ടാക്രമിച്ചതിനുശേഷം ചെടിച്ചട്ടിയെടുത്ത് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒഴിഞ്ഞുകിടന്ന ക്ളാസ് മുറിയിലേയ്ക്ക് വലിച്ചുകൊണ്ട് പോവുകയും ഇവിടെവച്ച് നിരന്തരം തല തറയിൽ ഇടിപ്പിക്കുകയും ചെയ്തു. കുട്ടി…

Read More

ഭീകരവാദത്തിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങളുമായി സൗഹൃദമോ സഖ്യമോ വേണ്ട; നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ഡല്‍ഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അടവ് നയത്തിന്റെ ഭാഗമായി പോലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തെ നയതന്ത്ര ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് തിരിച്ചടിയാകുമെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ജയശങ്കർ ഓർമിപ്പിച്ചു. പാകിസ്ഥാനുമായി വിവിധ രാജ്യങ്ങൾ സൈനിക സഖ്യങ്ങൾ രൂപീകരിക്കുന്നതിനിടെയാണ് ജയശങ്കറിന്റെ പ്രസ്താവന. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര ശ്രദ്ധ നൽകണമെന്നും സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ,…

Read More