മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രതിഷേധം: റോജി എം. ജോണിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുകയാണെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നയാളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവുകൾ കാണൂ കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകവും പ്രതീകാത്മകവുമായ നാടകാവതരണത്തെ ആർ.എസ്.എസ് പ്രവർത്തകനായ പി.ആർ.ഒ വളച്ചൊടിക്കുകയായിരുന്നുവെന്ന്…

Read More

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വിമർശനം

ക്വാല ലമ്പുർ: അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായികരിച്ച് വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം താലിബാൻ നിരോധിച്ചിട്ടില്ലെന്നും സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നാണ് സാക്കിറിന്റെ വാദം. മനുഷ്യാവകാശ സംഘടനകൾ അടക്കം നിരവധി പേരാണ് ഇയാളുടെ ന്യായികരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലായിരുന്നു സാക്കിറിന്റെ വിവാദ പരാമർശങ്ങൾ. അഫ്‌ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. മാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ കാര്യങ്ങളും…

Read More

കേരളപ്പിറവി ദിനത്തിൽ പവർകട്ടില്ല,​ ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് പവർകട്ടില്ല. ഒരാഴത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 600 മെഗാ വാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തൽസമയ മാർക്കറ്റിലൂടെ 600 മെ​ഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറൽ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെ​ഗാവാട്ട് വൈദ്യുതി…

Read More

കെ ടെറ്റ് ഇല്ലാത്ത എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പുറത്താക്കും,​ സ്ഥാനക്കയറ്റം റദ്ദാക്കും

തിരുവനന്തപുരം: 2025 സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്. സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ പ്രമോഷൻ നൽകിയ അദ്ധ്യാപകരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും സ്‌കൂൾ മാനേജർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. 2025 സെപ്റ്റംബർ 1ന് സുപീംകോടതി പുറപ്പെടുവിച്ച വിധിയുടെയും അനുബന്ധ അപ്പീലുകളിലുള്ള വിധികളുടെയും അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ച സർക്കുലറിലാണ് അദ്ധ്യാപകരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. കെ…

Read More

എസ്ഐആറിൽ ഒന്നേകാൽ കോടി ഹിന്ദു വോട്ടർമാരുടെ പേര് വെട്ടി,​ യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി വോട്ടർമാരുടെ പേരുകൾ എസ്.ഐ.ആ‍ർ പ്രക്രിയയ്ക്ക് ശേഷം ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. എസ്.ഐ.ആർ നടപടിയിലൂടെ വൻതോതിൽ ഹിന്ദുവോട്ടർമാർ പുറത്തായതായി ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവിൽ ഏകഗേശം 13 കോടി വോട്ടർമാർ മാത്രമാണുള്ളതെന്ന് യോഗി ചൂണ്ടിക്കാട്ടി. ഇതിന് പുറമേ വിവിധ വിഭാഗങ്ങളിൽ നിന്നായി അർഹരായ വോട്ടർമാർ പട്ടികയ്ക്ക് പിുറത്താണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ…

Read More

ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : എസ്.ഐ.ആർ നടപടികളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യണെമന്ന് ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് ഗ്യാനേഷ് കുമാറിന് തുടരാനാകാത്ത വിധം മതിയായ തെളിവുകൾ പ്രതിപക്ഷത്തിന്റെ കൈവശമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. '2023ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭേദഗതി പ്രകാരം ലഭിച്ച നിയമപരിരക്ഷ…

Read More

ഇറാനെ ആക്രമിച്ചാൽ ഉടൻ തിരിച്ചടി,​ ഭൂമിശാസ്ത്ര പരിധി നോക്കേണ്ടതില്ല;അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി മൊജ്‌തബ

ടെ‌ഹ്റാൻ : അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധഭീഷണി നിലനിൽക്കെ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി. വീണ്ടും ആക്രമണം ഉണ്ടായാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാൻ സൈന്യവും ജനങ്ങളും തീരുമാനിക്കുമെന്ന് മൊജ്തബ പറഞ്ഞു,​ ശത്രുവിന്റെ ഏത് ഭീഷണിക്കും ഉടൻ ശക്തമായ തിരിച്ചടി നൽകണമെന്നും അതിന് ഭൂമിശാസ്ത്രപരമായ പരിധി നോക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെലഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു മൊജ്‌തബ ഖമനേയിയുടെ പ്രതികരണം ഇറാന്റെ തിരിച്ചടി ഏതെങ്കിലും പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കില്ല എന്നാണ് മൊജ്‌തബയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്….

Read More

ദുരന്തമുഖങ്ങളിൽ കേരളത്തിന് കരുതലാകാൻ സിഐടിയു റെഡ് ബ്രിഗേഡ്; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കൊച്ചി: ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് കൈത്താങ്ങാകാൻ സിഐടിയു രൂപീകരിച്ച സന്നദ്ധ സേനയായ റെഡ് ബ്രിഗേഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നടന്നു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രീയ പരിശീലനം ലഭിച്ച അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ ചടങ്ങിൽ അണിനിരന്നു. സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെടുന്നവരാണ് ചുമട്ടുതൊഴിലാളികളെന്ന് പിണറായി വിജയൻ പറഞ്ഞു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെയുള്ള തൊഴിലാളികളുടെ സേവനത്തിന് ഉദാഹരണമാണ് കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ….

Read More

കൈക്കൂലി കേസ്; കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടീ തഹസീൽദാറെ എട്ട് വർഷം തടവിന് ശിക്ഷിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരനിൽനിന്ന് പലതവണയായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർക്ക് കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2014-ൽ കുന്നത്തൂർ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കരുനാഗപ്പള്ളി സ്വദേശി ബാബു (63) ആണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൈനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരനിൽനിന്ന് അനധികൃതമായി ചെങ്കല്ല് വെട്ടുന്നതിനുള്ള ഒത്താശ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് ബാബു ആദ്യം 3,000 രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കൂടുതൽ കൈക്കൂലി നൽകാത്തതിനെത്തുടർന്ന്, സുഹൃത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള…

Read More

ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലെന്ന് യോഗി ആദിത്യനാഥ്; പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം

ലഖ്‌നൗ: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ലഖ്‌നൗവിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അർഹരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു. വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടാത്തത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയസാധ്യതയെ ബാധിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ജനസംഖ്യാ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ…

Read More