‘ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്’: നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?

നോയിഡ: നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിനുള്ളിൽ ദമ്പതികളെയും അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു കാരണം ഇവർ രാത്രിയിൽ കഴിച്ച നൂഡിൽസിൽ നിന്നുള്ള വിഷബാധയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ അത് ഉറപ്പിക്കാനായില്ല. എന്നാൽ, ഇപ്പോൾ ഇതു സംബന്ധിച്ച് കൊലപാതക ആരോപണം പുറത്തുവന്നിരിക്കുന്നു.

Read More

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

ധാക്ക: ബംഗ്ലാദേശ് ലിബറേഷൻ വാർ അഫയേഴ്‌സ് സഹമന്ത്രി ഇഷ്‌റഖ് ഹൊസൈൻ, ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവിട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ (ബി‌എൻപി) അംഗമാണ് ഇഷ്‌റഖ് ഹൊസൈൻ.

Read More

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻ നിയമന നീക്കം; 1,800 ഡോക്ടർമാരെയും ആയിരത്തോളം ജീവനക്കാരെയും നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വൻ നിയമന നീക്കവുമായി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജുകളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800-ഓളം ഡോക്ടർമാരെ നിയമിക്കാൻ ശുപാർശ നൽകി. ഇതുൾപ്പെടെ ആരോഗ്യവകുപ്പിൽ ആകെ 1,800 ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിരിക്കുന്നത്. നിയമന നടപടികൾക്കായി ആരോഗ്യവകുപ്പ് ധനകാര്യവകുപ്പിനെ സമീപിച്ചു. നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലായി ആയിരത്തോളം പേരെ നിയമിക്കാനും ശുപാർശയുണ്ട്.

Read More

ചൈനയുടെയും ഉത്തരകൊറിയയുടെയും ആയുധ വിപണി പിടിക്കാൻ ഇന്ത്യ: പുതിയ പദ്ധതിയുമായി ഡിആർഡിഒ

ന്യൂഡൽഹി: വിദേശ കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഡിആർഡിഒ. പല രാജ്യങ്ങളും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി ഇത്തരം മിസൈലുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ ആഗോളവിപണിയിൽ 100 മുതൽ 300 കിലോമീറ്റർ വരെ പരിധിയുള്ള ഹ്രസ്വദൂര, ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈലുകൾക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യയുടെ :'പ്രളയ്' ടാക്റ്റിക്കൽ മിസൈൽ വാങ്ങാൻ നിരവധി വിദേശ രാജ്യങ്ങൾ…

Read More

കൊൽക്കത്ത ദുർഗാപൂജാ ദുരന്തം; മരണം 19 ആയി, 10 പേർ അറസ്റ്റിൽ

കൊൽക്കത്ത: ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലെ ശാരദാ പാർക്കിലുണ്ടായ ദുരന്തത്തിൽ മരണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ 35 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ദുർഗാപൂജാ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

സംസ്ഥാനത്തെ സ്പാകളിൽ പൊലീസിന്റെ ഓപ്പറേഷന്‍ സ്പാ: അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്പാകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്‍ദേശാനുസരണമായിരുന്നു "ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ്…

Read More

കള്ളുചെത്തുപഠിക്കാൻ സ്പെഷ്യൽ കോഴ്‌സ്; 10000 രൂപ സ്റ്റൈപ്പൻഡും ഇൻഷ്വറൻസും, ഒപ്പം താമസവും ഭക്ഷണവും

ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം….

Read More

കാനഡയിലെ സൈനിക താവളത്തിൽ വൻ സ്ഫോടനവും തീപിടുത്തവും: നിരവധിപേർ മരിച്ചതായി വിവരം, അന്വേഷണം

ഒട്ടാവ: കാനഡയിൽ ആൽബെർട്ട പ്രവിശ്യയിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ നിരവധിപേർ മരിച്ചതായി കനേഡിയൻ സർക്കാർ സ്ഥിരീകരിച്ചു. ആൽബെർട്ട സ‌ർക്കാരുമായി ചേർന്ന് തങ്ങൾ രക്ഷാപ്രവർത്തന നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാനഡയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കണമോ എന്ന കാര്യത്തിൽ ആൽബെർട്ട പ്രവിശ്യയിൽ വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ദുരന്തം. എഡ്മണ്ടനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെയ്ൻറൈറ്റ് ഫോഴ്സ് ബേസ് സൈനിക താവളത്തിൽ…

Read More

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് പരസ്യമായി വിലപേശുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും സമീപത്തെ പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിന്റെ നടപടി. തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ.

Read More

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച നിർമാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്റെ നിർമാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.

Read More