“കേരളത്തിൽ ആത്മഹത്യ വർധിക്കുന്നു”; 10 വർഷത്തിനിടെയുണ്ടായത് ലക്ഷത്തിനടുത്ത്, കൂടുതലും പുരുഷന്മാർ

ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്.  മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.

Read More

ഹോർട്ടി വൈൻ വിവാദം ; അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം

തിരുവനന്തപുരം: ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു.

Read More

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മോർച്ചറിയിൽ മദ്യപാനം: ഡോക്ടർക്ക് സസ്‌പെൻഷൻ

പൂനെ: മഹാരാഷ്ട്രയിൽ സ‌ർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടർക്ക് സസ്‌പെൻഷൻ. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മസ്കെയെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പിംപ്രി-ചിഞ്ച്വാഡിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ മോർച്ചറിയിലിരുന്ന് വൈഭവ് അവിനാഷ് മദ്യപിക്കുകയായിരുന്നു. മരണസർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് ഡോക്ടർ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യകുപ്പിയും ഇരിക്കുന്നതും തൊട്ടടുത്തുള്ള സോഫയിൽ ഡോക്ടർ…

Read More

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ മൊഴി. ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു.

Read More

പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്, പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്നും ബിനാമി ഉടസ്ഥതതയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നുമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്. കേസിൽ പിടിയിലായ പൂവാർ സ്വദേശി നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കോവളത്തെ സ്‌പായിൽ വിറ്റത്. പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു….

Read More

‘രാജ്യത്ത് ഭീകരവാദം അനുവദിക്കില്ല’: അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അ‌ഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ സേനയ്ക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം എന്നിവയാണ് പ്രതികളുടെ കുറ്റങ്ങളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരകായുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും രാജ്യത്തിനകത്ത് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ഇവർ ചെയ്തുനൽകിയതായും കണ്ടെത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്. സൗദി സുപ്രീംകോടതി വിധിച്ച…

Read More

സമൂഹമാധ്യമ പോസ്റ്റ് ഇടുന്നത് നിർബന്ധമാക്കി ബിജെപി‌; ദിവസവും 3 എണ്ണം, പഠിപ്പിക്കാൻ 30,000 പേർ

കൊല്ലം ∙ സമൂഹമാധ്യമത്തിലെ ഇടപെടലും ബിജെപി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ഒരു പ്രവർത്തകൻ ദിവസവും പാർട്ടി നിശ്ചയിക്കുന്ന 3 പോസ്റ്റെങ്കിലും നിർബന്ധമായും സമൂഹമാധ്യമങ്ങളിൽ ഇടണം.രാജ്യമാകെയുള്ള പ്രവർത്തന പദ്ധതിക്കാണു ബിജെപി തുടക്കമിട്ടത്. പ്രധാനമന്ത്രിയുടേതുൾപ്പെടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽ നിന്ന് ഉള്ളടക്കം പകർത്തി ഓരോരുത്തർക്കും പോസ്റ്റ് ചെയ്യാം.

Read More

മദ്യപിച്ച് വാഹനമോടിക്കൽ: 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ 7 മണിമുതല്‍ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയന്റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം…

Read More

വരുന്നത് ഇടിമിന്നലോട് കൂടിയ മഴ; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ 21-ാം തീയതിവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും…

Read More

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശിനി ജോളി വർഗീസിന്റെ അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ. ഓടനാവട്ടം താറാംവിളയിൽ ജിജിൻ ഭവനിൽ ജോളിയുടെ കുടുംബമാണ് അവയവദാനത്തിന് സമ്മതം നൽകിയത്. ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ജോളിക്ക് പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Read More