ഇമ്രാൻ ഖാനെ നാടുകടത്താൻ പാകിസ്ഥാൻ; കടുത്ത സമ്മർദ്ദമുണ്ടെന്ന് വെളിപ്പെടുത്തൽ
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നാടുകടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. മുൻപ് നവാസ് ഷരീഫിനെയും ബേനസീർ ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിന് വിധേയനാക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മഹ്മൂദ്ഖാൻ അചക്സായി ആരോപിച്ചതായി ഡോൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച പെഷവാർ ഹൈക്കോടതിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അചക്സായി ഈ അവകാശവാദം ഉന്നിച്ചത്. മുൻപ് പാകിസ്ഥാനിൽ സൈനിക അട്ടിമറികളോ രാഷ്ട്രീയ അട്ടിമറികളോ ഉണ്ടായപ്പോൾ പ്രമുഖ നേതാക്കൾ രാജ്യം വിടേണ്ടിവന്ന…