സംസ്ഥാനത്ത് ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ് വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Read More

മാസപ്പടി കേസ് : എജി പറഞ്ഞത് സർക്കാ‌ർ നിലപാട്,​ പ്രതികളെ സംരക്ഷിക്കുകയോ വേട്ടയാടുകയോ ചെയ്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മാസപ്പടി കേസിന്റെ പേരിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കുതർക്കം. കേസിൽ ഹൈക്കോടതിയിൽ സർക്കാർ എടുത്ത നിലപാട് ശരിയായില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽ.എ ആരോപിച്ചു. എൽ.ഡി.എഫ് കൊടുക്കാത്ത നീതി പിണറായിക്ക് യു.ഡി.എഫ് എന്തുകൊണ്ട് നൽകിയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. എന്നാൽ മാത്യുവിന്റെ നിലപാട് തള്ളിയ മുഖ്യമന്ത്രി സർക്കാർ പറയാത്ത ഒരു കാര്യവും എ.ജി കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയോ വേട്ടയാടുകയോ ചെയ്തിട്ടി്ല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റേത്…

Read More

മൈസൂരുവിന് സമീപം ലോറിയും ബസും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു, മലയാളികളടക്കം നാല് പേർ മരിച്ചു

മൈസൂരു: മൈസൂരുവിന് സമീപം പെരിയ പട്ടണയിൽ എസി സ്‌ളീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികളടക്കം‌ നാല് മരണം. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസിലെ ക്‌ളീനർ സുഹൈൽ എന്നിവരാണ് മരിച്ച മലയാളികൾ എന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.45നായിരുന്നു ദാരുണമായ സംഭവം. മരിച്ചവരുടെ ശരീരങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി എന്ന എസി സ്‌ളീപ്പർ ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു….

Read More

അമേരിക്കയിൽ സ്‌കൂളിനുള്ളിൽ വെടിവയ്പ്പ്, മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു, അക്രമി 16കാരൻ

ഒറിഗൺ: അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗണിലാണ് സംഭവം. എലിമെന്ററി സ്‌കൂളിലെ 5,8, 11 വയസുകളുള്ള മൂന്ന് കുട്ടികൾക്കും ഒരു അദ്ധ്യാപകനുമാണ് സംഭവത്തിൽ ജീവൻ നഷ്‌ടമായത്. അക്രമി ഒരു 16കാരനാണെന്നാണ് വിവരം. ഇയാളെ എതിരിടാനെത്തിയ ഒരാൾ വെടിവച്ചുകൊന്നതായാണ് സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. പ്രാദേശിക സമയം വ്യാഴാഴ്‌ച വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം ഇന്ന്‌ പുലർച്ചെ 6 മണി) ആണ് സംഭവം. സിൽവർ‌ റെയിൽ എലിമെന്ററി സ്‌കൂളിൽ ഷോട്‌ഗണുമായി എത്തിയ ഒരാൾ കാറിനുനേരെ…

Read More

മക്ക പള്ളിയിൽ അധാർമ്മിക പ്രവൃത്തി, രണ്ട് പ്രവാസികളെ വധശിക്ഷയ്ക്ക് വിധേയരാക്കി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ബംഗ്ലാദേശ് പൗരന്മാരായ നസെറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരെയാണ് സൗദി അധികൃതർ വധിച്ചത്. എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അധികൃതർ അറിയിപ്പ് നൽകിയില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് അറിയിച്ചു. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാാറാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്നലെ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വധശിക്ഷ സംബന്ധിച്ച വിവരം. സംഭവത്തിൽ…

Read More

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് ആരോപണം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂരിലാണ് നടന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണരീതി സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

മൃഗീയം! ‘എപ്പോഴാണ് എന്റെ ഊഴം?’: ചിക്കാഗോ ഫ്രറ്റേണിറ്റി പാർട്ടിയിൽ യുവതി പീഡിപ്പിക്കപ്പെടുമ്പോൾ ആർത്തുവിളിച്ച് പുരുഷന്മാർ!

ചിക്കാഗോ: ചിക്കാഗോ സർവ്വകലാശാലയ്ക്ക് സമീപം നടന്ന ഒരു ഫ്രറ്റേണിറ്റി പാർട്ടിയിൽ വച്ച് 21-കാരിയായ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി. വസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെട്ട നിലയിലും ഒരു വ്യക്തി കൈകൾ പിടിച്ചുവെച്ചിരിക്കുന്ന അവസ്ഥയിലും പൂട്ടിയിട്ട ബാത്ത്റൂമിനുള്ളിൽ നിന്നാണ് കൂട്ടുകാരി ഇവരെ കണ്ടെത്തിയത്. ദി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Read More

സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു,​ പരിശോധനാഫലം പുറത്ത്​ ; രാസലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും

കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു കാക്കനാട് . റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സുഹൈൽ മദ്യച്ചിരുന്നെന്ന കാര്യത്തിൽ വ്യക്തത വന്നത്. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല. രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും കൂടുതൽ പരിശോധന നടത്തും. ഞായർ പുലർച്ചെ രണ്ടുമണിയോടെയാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിന് പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക,​ പാലക്കാട് സ്വദേശി…

Read More

ജർമ്മനിയിൽ മൂന്നു മലയാളികളുടെ മരണം കൊലപാതകം, അയൽവാസി അറസ്റ്റിൽ

ബെർലിൻ : ജർമ്മനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്നു മലയാളികൾ മരിച്ച സംഭവ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അപ്പാർട്ട്മെന്റിന് തീപിടിച്ച് വിഷപ്പുക ശ്വസിച്ച് കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ഷീല ജോയ് )(25)​,​ ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു (25)​,​ കാലടി സ്വദേശി സ്വിൻ ജോണി (26)​ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കെട്ടിടത്തിൽ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ ജർമ്മൻ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാൾ ബോധപൂർവ്വം തീയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച…

Read More

എസ്ഐആറിന് പിന്നാലെ എസ്‌എസ്ആർ; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നു,​ ​ കരട് വോട്ടർപട്ടിക നവംബർ 12ന്

ന്യൂഡൽഹി : എസ്.ഐ.ആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്എസ്ആർ)​ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. കേരളമടക്കം 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടപടി. പഴയ ഫോം 6 ആയിരിക്കും ഇതിന് ഉപയോഗിക്കുന്നത്. നവംബർ 12ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31വരെ അഭിപ്രായമറിയിക്കാൻ സമയമുണ്ട്. അന്തിമവോട്ടർ പട്ടിക അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതിൽപ്പെടും

Read More