പ്രവാസികൾക്ക് സന്തോഷവാർത്ത; സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ

സലാല: സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബഡ്‌ജറ്റ് വിമാന കമ്പനിയായ സലാം എയർ. ശൈത്യകാല സ‌ർവീസുകളുടെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്. ഇതോടെ, ഒക്‌ടോബർ 31 മുതൽ എല്ലാ ശനിയാഴ്‌ചകളിലും സലാല – കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരിക്കും. ദോഫാർ, അൽ വുസ്‌ത മേഖലകളിൽ മേഖലയിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരമായിരിക്കും ഈ സർവീസ്. എല്ലാ ബുധനാഴ്‌ചകളിലും ജിദ്ദയിലേക്കും വ്യാഴാഴ്‌ചകളിൽ…

Read More

മിനിമം ചാര്‍ജ് 20 രൂപയാക്കണം ; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടന്‍ കൊച്ചിയില്‍ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകള്‍ അറിയിച്ചു. പ്രിയദര്‍ശിനി പദ്ധതിയിലൂടെയുളള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Read More

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നി‌ർദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. നിയമസഭ നടക്കുന്ന കാര്യവും ഇഡിയെ അറിയിക്കാനാണ് ആലോചന. കേസിൽ മുഹമ്മദ് റിയാസിനും ഇഡി ഉടൻ സമൻസ് അയച്ചേക്കുമെന്നാണ് വിവരം. അതേസമയം, സിഎംആർഎൽ കേസിലെ പിണറായി വിജയന്റെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന്…

Read More

സർവകാല റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്; 426.13 കോടി രൂപ രേഖപ്പെടുത്തി

കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 426.13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 21.28 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 351.31 കോടി രൂപയായിരുന്നു. 37.95 ശതമാനം വാർഷിക വളർച്ചയോടെ, 1,116 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ ​​പലിശ വരുമാനമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റ ​​പലിശ…

Read More

‘വാടകയ്ക്ക് താമസിക്കുന്ന അങ്കിൾ മോശമായി തൊടുന്നു’; അദ്ധ്യാപികയോട് പീഡനവിവരം വെളിപ്പെടുത്തി ഏഴുവയസുകാരി

നാഗ്പൂർ: സ്കൂളിൽ നടത്തിയ ഗുഡ് ടച്ച്, ബാഡ് ടച്ച് ബോധവത്കരണ ക്ലാസിനിടെ താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അദ്ധ്യാപികയോട് തുറന്നുപറ‌ഞ്ഞ് ഏഴുവയസുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് അമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന 47കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിക്കുന്ന രാജേഷ് കനോജിയ എന്നയാൾ മോശമായി സ്പ‌പർശിക്കുന്നതായി കുട്ടി അദ്ധ്യാപികയോട് പറയുകയായിരുന്നു. തുട‌ർന്ന് അദ്ധ്യാപിക കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയുടെ വീട്ടിൽ വാടകയ്ക്ക്…

Read More

ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ: ഭാര്യയെ കൊന്ന് ജീവനൊടുക്കുമെന്ന് യുവാവിന്റെ സന്ദേശം, അന്വേഷണം

ന്യൂഡൽഹി: ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂ‌ർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഗുരുഗ്രാം സെക്ടർ 68ലെ വാടക അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം തൂങ്ങിമരിക്കുകയായിരുന്നെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുൻപ് അസ്ലം പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി…

Read More

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം, അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവുമായി എക്സൈസ്. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. നെടുമ്പാശ്ശേരിയിലെ ബാറിൽ മാത്രം മദ്യപിക്കാൻ 4,396 രൂപ ചെലവഴിച്ചതായും വിവരമുണ്ട്. മൂന്ന് ബാറുകളിൽ കയറി തുടർച്ചയായി മദ്യപിച്ച ശേഷമാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം.

Read More

റഷ്യയില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.35-ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അര്‍ഹതാ മാനദണ്ഡം പുതുക്കി; വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുളള അധികാരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 50, 000 രൂപയും ജില്ലാ കലക്ടര്‍ക്ക് 25, 000 രൂപയും അനുവദിക്കാന്‍…

Read More

മന്ത്രിക്കും രക്ഷയില്ല! ഉത്തരാഖണ്ഡ് മന്ത്രി ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ മർദ്ദനവും വധശ്രമവും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേഖ ആര്യ തന്‍റെ ഭര്‍ത്താവ് ഗിര്‍ധാരി ലാല്‍ സാഹുവിനെതിരെ (പപ്പു ഗിര്‍ധാരി എന്നും അറിയപ്പെടുന്നു) ഗര്‍ഹി കാന്ത് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരം പരാതി നല്‍കി. മര്‍ദ്ദനം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വധശ്രമം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാത്രി വൈകി പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.

Read More