‘ഞാനാണ് നിന്റെ ബോസ്’; വനിതാ ഉദ്യോഗസ്ഥയോട് തട്ടിക്കയറി ഐഎഎസ് ഉദ്യോഗസ്ഥൻ, അന്വേഷണത്തിന് ഉത്തരവ്
ശ്രീനഗർ: ഓൺലൈൻ യോഗത്തിനിടെ വനിതാ കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ് സെക്രട്ടറി കുമാർ രാജീവ് രഞ്ജനെതിരെയാണ് നടപടി. സംരംഭകത്വവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്ന 'മിഷൻ യുവ' പദ്ധതിയുടെ അവലോകന യോഗത്തിനിടെയായിരുന്നു വിവാദ സംഭവം. യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) പദ്ധതിയുടെ നടത്തിപ്പുമായി…