മേയർ പദവി കിട്ടാത്തതിന്റെ നിരാശ രാഹുൽ ഗാന്ധിക്കെതിരെ തീർക്കേണ്ട; ആർ. ശ്രീലേഖയ്‌ക്കെതിരെ റോജി എം. ജോൺ

കൊച്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ. ശ്രീലേഖയ്‌ക്കെതിരെ വിമർശനവുമായി റോജി എം. ജോൺ. മേയർ പദവി ലഭിക്കാത്തതിന്റെ നിരാശയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നാണക്കേടും മറച്ചുവയ്ക്കാൻ രാഹുൽ ഗാന്ധിക്കെതിരെ തിരിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വത്തെ പ്രീതിപ്പെടുത്താനും മാധ്യമശ്രദ്ധ നേടാനും സംസ്കാരശൂന്യമായ പരാമർശങ്ങൾ നടത്തുന്നത് സ്വയം അപഹാസ്യയാകാൻ മാത്രമേ ഉപകരിക്കൂവെന്നും റോജി എം. ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവിന്റെ ആരോപണം.

Read More

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് ആരോപണം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂരിലാണ് നടന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണരീതി സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

തുലാവർഷമെത്തി, ഇടിമിന്നൽ സൂക്ഷിക്കണം, സംസ്ഥാനത്ത്നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read More

“ഇന്ത്യക്കാരെകൊല്ലാൻ കാത്തിരിക്കാനാവില്ലായിരുന്നു”: യുഎസിൽ ഇന്ത്യക്കാരുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ട കൗമാരക്കാരൻ പറഞ്ഞത്

വാഷിംഗ്ടൺ: ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ടാക്കോ ബെല്ലിലെ 19-കാരനായ കാഷ്യർ കൂട്ടക്കുരുതിക്ക് ലക്ഷ്യമിട്ട കഴിഞ്ഞ ഞായറാഴ്ച "ഒരു പ്രത്യേക ദിവസം" ആണെന്നാണ് പറഞ്ഞത്. അലക്സാണ്ട്രോസ് പാപോരാക്കിസ് എന്ന ഈ യുവാവ്, 'ഇന്ത്യക്കാരെ' ലക്ഷ്യമിട്ട് കൂട്ടക്കൊല നടത്താനുള്ള പദ്ധതി വിവരിക്കുന്ന ഒരു രേഖയും തന്റെ ആയുധ സാമഗ്രികളുടെ ചിത്രങ്ങളും സഹപ്രവർത്തകരുമായി പങ്കുവെച്ചു. രേഖയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ "മനുഷ്യത്വരഹിതർ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

Read More

മതം മാറിയ ശേഷം പിന്നാക്ക വിഭാഗ മുസ്ലിം സംവരണം അവകാശപ്പെടാനാവില്ല: ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ന്യുഡൽഹി: ചില ഹൈന്ദവ സമുദായങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത ആളുകൾക്ക് പിന്നാക്ക വിഭാഗ മുസ്ലിം (BCM) സംവരണ ആനുകൂല്യങ്ങൾ നീട്ടാനുള്ള തമിഴ്‌നാടിന്റെ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവർത്തനം ഒരാളുടെ മതംമാറ്റത്തിന് മുമ്പുള്ള പിന്നാക്ക പദവിയെ സ്വയമേവ പുനഃസ്ഥാപിക്കുകയുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Read More

മഹാ കർഷകൻ മണ്ണിലേക്ക് മടങ്ങി, ചെറുവയൽ രാമന്റെ മൃതദേഹം സംസ്കരിച്ചു

കൽപ്പറ്റ: ഇന്നലെ അന്തരിച്ച, പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവും പദ്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ മൃതദേഹം സംസ്കരിച്ചു. ചെറുവയൽ കുറിച്ച്യ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം . നൂറുകണക്കിനുപേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ടി സിദ്ധിഖ് , സിപിഎം സംസ്ഥാന സെക്രട്ട‌റി എംവി ഗോവിന്ദൻ, മുൻ മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ…

Read More

‘ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബ് ഇറാനിലേക്ക്’; എന്താണ് അമേരിക്കയുടെ ‘മദർ ഒഫ് ഓൾ ബോംബ്‌സ്’

ഇറാനെതിരെയുള്ള സൈനികനീക്കങ്ങളുടെ ഭാഗമായി അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ ചർച്ചയാവുകയാണ് 'മദർ ഒഫ് ഓൾ ബോംബ്‌സ്' എന്ന പേര്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആണവേതര ബോംബുകളിലൊന്നായ 'മദർ ഒഫ് ഓൾ ബോംബ്‌സ്' ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ആണവകേന്ദ്രങ്ങൾക്കും നേരെ പ്രയോഗിക്കുന്നത് അമേരിക്കയുടെ പദ്ധതികളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കാൻ ഉത്തരവിട്ടാൽ ഈ ബോംബ് ഉപയോഗിക്കുമെന്നാണ് സൂചന. എന്നാൽ, ആക്രമണത്തിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം….

Read More

പാകിസ്ഥാനിൽ വൻ ദുരന്തം; സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 29 മരണം

ഇസ്‌ലാമാബാദ്: സ്‌‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 28 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മരിച്ചു. പാകിസ്ഥാനിലെ പെഷാവറിലാണ് വൻ ദുരന്തമുണ്ടായത്. 40ലേറെ പേർക്ക് പരിക്കേറ്റു. മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുകയാണ്. ഖൈബർ പക്‌തുൻക്വ പ്രവിശ്യയിലെ ദിർ കോളനിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ സ്‌കൂളിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡെപ്യൂട്ടി കമ്മിഷണർ അഫാഖ് വാസിർ ഉത്തരവിട്ടു. സ്‌കൂൾ കെട്ടിടം ശോചനീയമായ അവസ്ഥയിലാണെന്നറിയിച്ച പൊലീസ് അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും…

Read More

പ്രവാസി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അബുദാബിയിൽ അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദാബി: അബുദാബിയിൽ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം. കാറോടിച്ചിരുന്ന പിതാവിനും അപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അബുദാബി–അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപമായിരുന്നു അപകടം. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. ബംഗ്ലാദേശ് എംബസി അധികൃതർ മരണവിവരം സ്ഥിരീകരിച്ചു. അപകടത്തിൽ സാരമല്ലത്ത പരിക്കേറ്റ അഷിമയുടെ ഭർത്താവ് ശ്രീ സ്വരൂപ് കാന്തി ബിശ്വാസ് ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ്…

Read More