തോക്ക് പണിമുടക്കിയത് രക്ഷയായി: യുഎസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരൻ അറസ്റ്റിൽ
വാഷിംഗ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരൻ അറസ്റ്റിൽ. ഇല്ലിനോയിയിലെ പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പപോരാക്കിസാണ് അറസ്റ്റിലായത്. തോക്കുമായി പ്രതി ഒറോറയിലെ ക്ഷേത്രത്തിലെത്തിയെങ്കിലും തോക്ക് തകരാറിലായതിനാൽ വെടിവയ്പ്പ് നടത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൗണ്ട് പ്രോസ്പെക്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച അലക്സാണ്ട്രോസ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് തീവ്രവാദ ആശയങ്ങളും ഇന്ത്യൻ വംശജർക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന പരാമർശങ്ങളടങ്ങിയ രേഖകളും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തോക്കുകൾ, മരുന്നുകൾ നിറച്ച…