സൗദിയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം; 3 മരണം, 36 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ അഭ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതി ആ്രകമണം. 3 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണം സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവിലിയന്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഭ വിമാനത്താവളത്തില്‍ മൊറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍…

Read More

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു; ഗോവയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി

മുംബൈ: ബോളിവുഡിലെ പ്രമുഖനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെ ന്നാണ് പ്രാഥമിക വിവരം. 75 വയസ്സായിരുന്നു. നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികവ് തെളിയിച്ച അഭിനയപ്രതിഭയായിരുന്നു നാനാ പടേക്കര്‍. വീട്ടില്‍ അബോധാവസ്ഥതയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മരണം സ്ഥിരീകരിച്ചത്. ആശുപത്രി നല്‍കുന്ന വിവരം അനുസരിച്ച് പുലര്‍ച്ചെ 5:20 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍…

Read More

17,000 അടി ഉയരത്തിൽ മിന്നലേറ്റു; ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ലക്‌‌നൗ: പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മിന്നലേറ്റതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104 യാത്രക്കാരും ആറ് ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 6E925 വിമാനം ഉച്ചയ്ക്ക് 3.10നാണ് പാട്നയിൽ നിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റതിനെത്തുടർന്ന് നിശ്ചയിച്ചിരുന്ന സമയത്തിന് എട്ട് മിനിട്ട് മുൻപ് ലക്‌നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ലക്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക്…

Read More

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് അപകടം, ഒന്നരവയസുള്ള കുട്ടി മരിച്ചു, നിരവധി പേർ കുടുങ്ങിയതായി സംശയം

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചു. പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടിയും ഒരു ഗർഭിണിയും അടക്കം എട്ടുപേരെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 3.30നായിരുന്നു അപകടം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കപ്പെടുന്നത്. അഞ്ച്പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. കെട്ടിടത്തിന്റെ മുൻവശമാണ് തകർന്നത്. അ‌ഞ്ചുപേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവംനടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…

Read More

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാ​ഗ്രത നിർദേശം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതോടുകൂടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക്…

Read More

വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി, നിറവും രൂപവും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താം

തിരുവനന്തപുരം : വാഹനങ്ങളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നൽകി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് വാഹനങ്ങളിൽ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തുകയും ചെയ്യണം. അതേസമയം…

Read More

രഞ്ജി ട്രോഫി ടീം പ്രഖ്യാപനം ; സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍. ഈ മാസം 11 മുതല്‍ 14 വരെ ജംഷഢ്പൂരില്‍ ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. ജാര്‍ഖണ്ടിന് പുറമെ ഒഡീഷ, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, സര്‍വീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നില്‍ അസ്‌നോദ്കറാണ് ഇത്തവണ കേരള ടീമിന്റെ പരിശീലകന്‍. സച്ചിന്‍…

Read More

പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി, പ്രതി കുത്തിയത് അരക്കെട്ടിലും മുഖത്തും പുറത്തും

മുംബയ്: സാങ്കേതിക കാരണത്തെ തുടർന്ന് അടഞ്ഞുകിടന്ന പെട്രോൾപമ്പ് പൂട്ടി സീൽചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഹിംഗോളിയിൽ ഇന്നലെയാണ് സംഭവം. ഇന്ത്യൻ ഓയിൽ കമ്പനിയിലെ സെയിൽസ് ‌മാനേജരായ മഹേഷ് ഷെൽക്കെയാണ് കുത്തേറ്റ് മരിച്ചത്. പമ്പ് ഉടമയുടെ മകനാണ് പ്രതി. ഇയാളും മഹേഷും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിന് പിന്നാലെയാണ് മഹേഷ് ഷെൽക്കെയ്‌ക്ക് ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്. ഏഴ് തവണയാണ് പമ്പുടമയായ സാഹെബ്‌റാവു പന്തവീറിന്റെ മകൻ ഉമേഷ് പന്തവീർ, മഹേഷിനെ കുത്തിയത്. അരക്കെട്ടിലും മുഖത്തും പിന്നിലുമാണ് കുത്തേറ്റത്. ആക്രമണത്തെ തുടർന്ന്…

Read More

വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി-മുഖ്യമന്ത്രി

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നൽകി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.   1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് വാഹനങ്ങളിൽ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ…

Read More

‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ

പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തി കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്. ഒന്നാം സമ്മാനത്തിനർഹമായ ടിഎൽ 360615 എന്ന ടിക്കറ്റ് ബാങ്കിൽ…

Read More