മൂന്ന് പുതിയ സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു; എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ

ന്യൂഡൽഹി: മൂന്ന് പുതിയ സുപ്രീം കോടതി ജഡ്ജിമാർ കൂടി സത്യപ്രത്രിജ്ഞ ചെയ്തു. ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരാണ് ചൊവ്വാഴ്ച ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഇതോടെ സുപ്രീം കോടതിയിലെ നിലവിലുള്ള ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. അനുവദനീയമായ ആകെ ജഡ്ജിമാരുടെ എണ്ണത്തേക്കാൾ ഒന്നു മാത്രമാണ് ഇനി കുറവുള്ളത്. ഗുജറാത്ത്, ഡൽഹി, തെലങ്കാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന ജസ്റ്റിസ് അഗർവാൾ, ജസ്റ്റിസ് ഉപാധ്യായ, ജസ്റ്റിസ് സിംഗ്…

Read More

സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത വേണം; ഈ ജില്ലകളിൽ ഇടിമിന്നലിനും സാദ്ധ്യത, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റന്നാളും…

Read More

എയിംസ് ഇപ്പോൾ ഇല്ലെന്ന് കേന്ദ്രം, വരുമെന്ന് സുരേഷ് ഗോപി; തറക്കല്ലിടാതെ ഇനി വോട്ട് ചോദിക്കില്ലെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെക്കുറിച്ച് മാത്രമാണെന്നും കേരളത്തിൽ എയിംസ് വരുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു കാര്യം മനസിലാക്കേണ്ടത്, തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കം നടക്കുന്നുണ്ട്. ഇന്നലെ ഞാൻ ചോദിച്ചത് വീണ്ടും ആവർത്തിക്കുകയാണ്. തൃശൂരിനെ ഉൾപ്പെടുത്തി എവിടെയൊക്കെയാണ് സ്ഥലമെടുക്കുന്നതെന്ന്…

Read More

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് അന്‍സാര്‍ – സീന ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആഷിഖ്. കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട സ്വിഫ്റ്റ് കാറിനുളളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുളളില്‍ ചാര്‍ക്കോള്‍ പോലുളള വസ്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ആഷിഖിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു….

Read More

കാസർകോട് കേന്ദ്ര സ‌ർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധം വന്ദേമാതരത്തിനെതിരായ നീക്കം, കർശന നടപടിയെന്ന് ഗവർണർ

കാസർകോട്: കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനെതിരെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ വിമർശനവുമായി ഗവർണർ. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചില അജണ്ടകളുണ്ട്. വന്ദേമാതരത്തിനെതിരായ നീക്കമാണുണ്ടായത്. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം നമ്മുടെ അഭിമാനമാണ്, എന്നും അങ്ങനെതന്നെ തുടരും. ആർക്കും അത് തടയാനാകില്ല. വന്ദേമാതരത്തെ തടയാനുള്ള ചിന്തകളെ ഭൂമിക്കടിയിലേയ്ക്ക് കുഴിച്ചുമൂടണം. വന്ദേമാതരത്തിനെതിരെ പറയുന്നവർ മുന്നോട്ട് വരട്ടെ….

Read More

ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു ; സംഭവം കണ്ണൂരില്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. രണ്ടുമക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് പ്രവീണ കഴിഞ്ഞിരുന്നത്. കേബിള്‍ ഓപ്പറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭര്‍ത്താവ്. അതേസമയം വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊളളലേറ്റ പ്രവീണയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു; നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. ന്യൂ‌ഡൽഹിയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോ‌ർപ്പറേഷൻ ലിമിറ്റഡുമായി (എൻടിപിസി) നടത്തിയ ഉന്നതതല ചർച്ചയിൽ കേരളത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസി യുമായി ന്യൂഡൽഹിയിൽ നടത്തിയ…

Read More

സ്വർണം വാങ്ങാൻ ഇതിലും നല്ല സമയമില്ല; ഇന്നും ഇടിവ്, പവന് കുറഞ്ഞത് 480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയായി. ഇന്നലെ രാവിലെ സ്വർണവില കുറയുകയും വൈകിട്ട് പവന് 880രൂപ കൂടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യൻ രൂപ മൂല്യം ഇടിഞ്ഞുനിൽക്കുന്നതാണ് സ്വർണ…

Read More

ഉക്രൈൻ ഡ്രോൺ ആക്രമണം: 23 ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് തീപിടിച്ചു; ആക്രമണം ശക്തമാക്കുമെന്ന് ഇരു പക്ഷവും

മോസ്കോ: റഷ്യൻ കരിങ്കടൽ തീരത്ത് പൂർണ്ണമായും ഇന്ത്യൻ ജീവനക്കാരുള്ള ലിബീരിയൻ പതാക വഹിച്ച എണ്ണക്കപ്പലിന് ഉക്രൈൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിച്ചു. തീയുടെ കാഠിന്യം കാരണം അഗ്നിശമന സേനയ്ക്ക് ഇതുവരെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. നാവിക ഡ്രോണുകൾ" ഉപയോഗിച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും കരിങ്കടലിലെ വെള്ളത്തിൽ ക്രൂഡ് ഓയിൽ തുറസ്സായി കത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തീയുടെ തീവ്രത കുറഞ്ഞതിന് ശേഷം അഗ്നിശമന സേനാംഗങ്ങൾ വീണ്ടും തീ…

Read More

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

മുംബൈ: വിപണിയുടെ പ്രതീക്ഷകൾക്ക് അനുസൃതമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബുധനാഴ്ച റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (0.25%) ഉയർത്തി. ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് വായ്പ നൽകുന്ന നിരക്കായ റിപ്പോ നിരക്കിൽ 2023 ഫെബ്രുവരിക്ക് ശേഷം വരുത്തുന്ന ആദ്യ വർദ്ധനയാണിത്. ഉയരുന്ന പണപ്പെരുപ്പം, വർദ്ധിച്ച ക്രൂഡ് ഓയിൽ വില, രൂപയുടെ മൂല്യത്തകർച്ച എന്നിവ കണക്കിലെടുത്താണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ഉയർത്താൻ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി…

Read More