ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍

: അതിവേഗം വളരുന്ന ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് ‘ബയോ കണക്ട് 4.0’ നെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സഹകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും ഒരൊറ്റ ഇടത്തില്‍ ലഭ്യമാക്കുന്നതിനായി ‘സരള്‍ കേരള’…

Read More

ഇൻഡിഗോയ്ക്ക് പിന്നാലെ മറ്റ് വിമാനക്കമ്പനികളും നിരക്ക് കൂട്ടി; നാളെ മുതൽ പ്രാബല്യത്തിൽ

ഡല്‍ഹി:ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും ഇന്ധന സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധന വില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് കമ്പനികൾ അറിയിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇൻഡിഗോയാണ് ഈ മാസം അഞ്ചിന് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ചത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. യാത്രാദൂരത്തിന് അനുസരിച്ചാണ് പുതിയ നിരക്ക്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 375…

Read More

സർക്കാർ ഇടപെടലും ഫലം കണ്ടില്ല,​ സവാള വില കുതിക്കുന്നു

കൊടുങ്ങല്ലൂർ : സംസ്ഥാനത്ത് കുതിച്ചുയർന്ന സവാള വില നിയന്ത്രിക്കാൻ സർക്കാർ നടത്തിയ നീക്കം ഒരു മാസം ആകുമ്പോഴും പൊതു മാർക്കറ്റിൽ ഫലം കണ്ടില്ല. 70 രൂപയോളമാണ് നല്ല സവാളയ്ക്ക് മാർക്കറ്റിലെ വില. കഴിഞ്ഞ ഓണ സമയത്ത് 55 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന സവാളയുടെ വില ഓണം കഴിഞ്ഞതിന് ശേഷം 70 രൂപയിലേക്കെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ സവാള വിപണിയിൽ ഇടപെടാൻ തീരുമാനിച്ചത്. ഹോർട്ടികോർപ് വഴി 100 ടൺ സവാള വിപണിയിൽ എത്തിച്ച് കിലോഗ്രാമിന് 35 രൂപ…

Read More

“എത്ര ബഹളം വച്ചാലും ഞാൻ ഇത് ചെയ്ത് തീർക്കും ,​ പിന്നോട്ടില്ല”; പ്രതിപക്ഷ പ്രതിഷേധത്തിന് മോദിയുടെ മറുപടി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, 'എത്ര ബഹളം വച്ചാലും ഞാൻ ഇത് ചെയ്തുതീർക്കും' എന്ന് മോദിയുടെ പരോക്ഷപ്രതികരണം. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള പ്രവർത്തനങ്ങളിൽ തടസങ്ങൾ വകവയ്ക്കില്ല. സർക്കാർ സംവിധാനത്തിൽനിന്ന് തെറ്റായ കൈകളിലേക്ക് പണം പോകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെയായിരുന്നു പരാമർശം. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് ഗുണഭോക്താക്കളിലെത്തിച്ചതിലൂടെ അഞ്ചുലക്ഷം…

Read More

സംസ്ഥാനത്ത് കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ 10ന് നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്….

Read More

മാസപ്പടി കേസ്; എഫ്ഐആർ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുന്നത്. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. അതേസമയം, ആദ്യം പ്രാഥമിക അന്വേഷണം നടത്താമെന്നാണ് സർക്കാരിന്റെ നിലപാട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെ അന്വേഷണം വൈകുന്നതിൽ ഹൈക്കോടതി നേരത്തെ ചോദ്യമുന്നയിച്ചിരുന്നു….

Read More

‘പുതിയ അതിഥി നേത്ര ’കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ പൊന്നോമന ; ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. ലോക കാഴ്ച ദിനത്തിൽ കിട്ടിയ കുഞ്ഞിന് അതുകൊണ്ട് തന്നെ നേത്ര എന്ന് പേരിട്ടു.കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തിയതിൽ 1003-ാമത്തെ കുഞ്ഞാണ് നേത്ര.കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ…

Read More

‘റെ‌ഡ് അലർട്ട്’, ചുവപ്പിൽ മുങ്ങി ഭൂമി; ശക്തിപ്രാപിച്ച് എൽ നിനോ, കടുത്ത കാലാവസ്ഥാ മാറ്റത്തിന് സാദ്ധ്യത

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും രൂക്ഷമാകുന്നതിനിടെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകുന്നതായി മുന്നറിയിപ്പ്. 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസമായി നിലവിലെ സാഹചര്യം മാറിയേക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) വിലയിരുത്തുന്നത്. കാലാവസ്ഥാ ഭൂപടത്തിൽ ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തിലായിരിക്കുന്ന ചിത്രം പങ്കുവച്ചാണ് കാലാവസ്ഥാ വിദഗ്ധർ സ്ഥിതിഗതികളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നത്. എൽ നിനോയുടെ തീവ്രത കൂടുന്നതിനനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂട്…

Read More

‘തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമം, വിശ്വാസ്യത തകർക്കുന്നു’: തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ മുൻ ജഡ്ജിമാർ ആശങ്ക അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എസ്ഐആ‌റിനും എതിരെ പ്രതിപക്ഷപാർട്ടികളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ ജഡ്ജിമാരുടെ കത്ത് പുറത്തുവന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം സംശയ നിഴലിലാക്കുന്നത് ജനാധിപത്യത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം…

Read More

സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണ്

സ്റ്റോക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സനാണ് പുരസ്കാരം . സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. വയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് ലഭിച്ചത്. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സൺ വിവർത്തനം ചെയ്തിരുന്നു. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76കാരിയായ ആനി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ…

Read More