വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി-മുഖ്യമന്ത്രി

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നൽകി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.   1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് വാഹനങ്ങളിൽ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ…

Read More

‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ

പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തി കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്. ഒന്നാം സമ്മാനത്തിനർഹമായ ടിഎൽ 360615 എന്ന ടിക്കറ്റ് ബാങ്കിൽ…

Read More

ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

Read More

പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷനും വേണ്ട; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം

ഡല്‍ഹി: ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ). ഒക്ടോബർ 10ന് ആരംഭിക്കുന്ന 2026-27 സീസണിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി തത്സമയം കാണാം. ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി യൂട്യൂബിനെ ഉൾപ്പെടുത്തിയതോടെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ ചാർജില്ലാതെ മത്സരങ്ങൾ കാണാനാകും. സോണിലിവിലും മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ലഭ്യമാകും. എട്ട് മാസം നീളുന്ന സീസണിൽ 13 ടീമുകളാണ് മത്സരിക്കുന്നത്. ആകെ 163 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ ഐഎസ്എൽ പഴയ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തും. കേരള ബ്ലാസ്റ്റേഴ്‌സ്,…

Read More

ക്ഷേമപെൻഷൻ അർഹത: വീട്ടിലെ എസി, 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ ഒഴിവാക്കി

തിരുവനന്തപുരം: സാധാരണക്കാർക്ക് ആശ്വാസമായി ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം. വീട്ടിലെ എയർ കണ്ടീഷണറും 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളും ഇനി അർഹതാ മാനദണ്ഡത്തിൽ പരിഗണിക്കില്ല. രോഗികളുള്ള വീടുകളിലും മറ്റും എസി ഉപയോഗിക്കുന്നതിന്റെയും 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ സ്വന്തമായതിന്റെയും പേരിൽ ക്ഷേമപെൻഷൻ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ പരിഷ്കരണത്തോടെ കൂടുതൽ പേർക്ക് ക്ഷേമപെൻഷൻ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളിൽ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷകളും…

Read More

ചികിത്സക്കെത്തിയ അൾസർ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിച്ചു; ഡോക്‌ടർ അറസ്റ്റിൽ

അഹമ്മദാബാദ്: രോഗിയോട് മോശമായി പെരുമാറിയ ഡോക്‌ടർ അറസ്റ്റിൽ. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അഹമ്മദാബാദിലെ താൽതെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാർ പട്ടേൽ ആണ് ഗ്യാസ്‌ട്രിക് അൾസറിന്റെ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. വസ്ത്രാപൂർ സ്വദേശിയായ യുവതി ഒരു പ്രാദേശിക സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്. അൾസർ ബാധിച്ച യുവതി മേംനഗറിലെ ഗ്യാസ്‌ട്രോ ആന്റ് ലിവർ ഹോസ്‌പിറ്റലിൽ ചികിത്സക്കെത്തിയതായിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ ഡോക്ടർ സോണോഗ്രഫി ഉൾപ്പെടെ ചെയ്യിക്കുകയും യുവതിക്ക് മരുന്ന്…

Read More

അമേരിക്കൻ എഐ ലാബുകളിൽ ചൈനീസ് ചാരന്മാർ; രഹസ്യങ്ങൾ ചോരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകൻ

വാഷിംഗ്ടൺ: അമേരിക്കയുടെ ഗവേഷണ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. യുഎസ് മുൻനിര എഐ ഗവേഷണ സ്ഥാപനങ്ങളായ ഓപ്പൺ എഐയിലും ആന്ത്രോപിക്കിലും ചൈനീസ് ചാരന്മാർ ഇതിനകം നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് കോക്സൺ വെളിപ്പെടുത്തിയത്. ചൈനീസ് ചാരന്മാർ യുഎസിലെ എഐ ലാബുകളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന കാര്യത്തിൽ എത്രത്തോളം ഉറപ്പുണ്ടെന്ന ചോദ്യത്തിന് 90 ശതമാനം ഉറപ്പുണ്ടെന്നായിരുന്നു കോക്സൺ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. രഹസ്യമായി രാജ്യത്ത് കടക്കാൻ സാധിച്ചാൽ അമേരിക്ക വികസിപ്പിക്കുന്ന എഐ മോഡലുകളും സാങ്കേതികവിദ്യകളും ചൈനയ്ക്ക് മോഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം…

Read More

ആകാശത്തിലെ ധീരനായകൻ: 182 ജീവനുകൾ കാത്ത വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോകത്തിന്റെ ആദരം; ഹനുമാൻ ചാലീസ ചർച്ചയായി !

തിരുവനന്തപുരം: ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയ സ്ഥാനമുള്ള ഇന്ത്യയും ഇസ്രായേലും ഒരുപോലെ 'യഥാർത്ഥ നായകൻ' എന്ന് വിശേഷിപ്പിച്ച ധീരനായ ഒരു ഇന്ത്യക്കാരനാണ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. ധീരതയുടെയും ആത്മസമർപ്പണത്തിന്റെയും അസാധാരണ മനസ്സാന്നിധ്യത്തിന്റെയും പര്യായമായ ഈ വൈമാനികനെക്കുറിച്ച് ഇന്ന് ലോകം മുഴുവൻ അഭിമാനത്തോടെ സംസാരിക്കുന്നു. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ജനിച്ചു വളർന്ന സ്മിത്ത്, നിലവിൽ യു.എ.ഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് വിമാന കമ്പനിയിലെ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ്. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചതും, അതേസമയം സ്മിത്തിനെ…

Read More

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് സഹിക്കാനാകാത്ത നഷ്ടം; നൂതന യുദ്ധവിമാനങ്ങളും ഡ്രോണുകളുമടക്കം തകർന്നു

വാഷിംഗ്‌ടൺ: ഇക്കൊല്ലമാദ്യം ഇറാനുമായുള്ള യുദ്ധമാരംഭിച്ചതിനുശേഷം അമേരിക്കയുടെ കുറഞ്ഞത് 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും നഷ്ടമാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോ‌ർട്ട്. ആകെ 3.3 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കപ്പടുന്നത്. നഷ്ടപ്പെട്ടവയിൽ അമേരിക്കയുടെ ഏറ്റവും നൂതന യുദ്ധവിമാനങ്ങളായ എഫ്-35എ ലൈറ്റ്‌ണിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റ്‌സ് എന്നിവയും എംക്യു-9 റീപ്പർ ഡ്രോണുകളും ഉൾപ്പെടുന്നു. ഓരോ എഫ്-15 ജെറ്റുകളുടെയും വില 30 മില്യൺ ഡോളറാണ്. 45 എംക്യു-9 റീപ്പർ ഡ്രോണുകൾക്ക് 50 മില്യൺ ഡോളർ വരെയാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയുടെ ഏറ്റവും…

Read More

ഹെൻട്രി ബി കാഗനും കെൻസോ സോയിക്കും രസതന്ത്ര നോബൽ: കണ്ടെത്തിയത് ശാസ്ത്രലോകത്തെ കുഴക്കിയ ആ രഹസ്യം

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞന്മാരായ ഹെൻട്രി ബി കാഗൻ, കെൻസോ സോയ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് അംഗീകാരം. അമിനോ ആസിഡുകൾ പോലെയുള്ള ചില തന്മാത്രകൾ മിറർ ഇമേജ് പോലെയുള്ള രണ്ട് രൂപങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ ജീവജാലങ്ങളിൽ ഇവയിൽ ഒരു പ്രത്യേക പ്രതിബിംബ രൂപം മാത്രമാണ് കാണപ്പെടുന്നത്. പ്രകൃതിയിലെ ഈ രാസ ക്രമരാഹിത്യം അല്ലെങ്കിൽ 'ഹോമോചിറാലിറ്റി' എങ്ങനെ സ്വമേധയാ രൂപപ്പെട്ടു എന്നത് ശാസ്ത്രലോകത്ത്…

Read More