‘തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമം, വിശ്വാസ്യത തകർക്കുന്നു’: തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ മുൻ ജഡ്ജിമാർ ആശങ്ക അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എസ്ഐആറിനും എതിരെ പ്രതിപക്ഷപാർട്ടികളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ ജഡ്ജിമാരുടെ കത്ത് പുറത്തുവന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം സംശയ നിഴലിലാക്കുന്നത് ജനാധിപത്യത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം…