തീവ്രവാദ രാജ്യമാണോ ചോദിക്കുന്നത്? പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എസ്. ജയ്ശങ്കറിന്റെ ചുട്ട മറുപടി
ന്യൂഡല്‍ഹി: ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിലെ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തുക എന്ന് ചോദ്യത്തിന് ഒരു തീവ്രവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്ന് തിരിച്ചടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും മറുപടിയും. തൊട്ടു പിന്നാലെ മന്ത്രിയും പ്രതിനിധികളും എഴുന്നേറ്റ് പോകുകയും ചെയ്തു. വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിന്നോ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചോ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2025 ഏപ്രില്‍…