15-ാം വയസിൽ അമേരിക്കയിലേക്ക്, 23 വർഷത്തിന് ശേഷം തിരിച്ചെത്തി

23 വർഷം അമേരിക്കയിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എൻആർഐയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 15-ാം വയസിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി ബിസിനസും ആരംഭിച്ചു. അമേരിക്കയിൽ കരിയർ കെട്ടിപ്പടുക്കുകയും സ്വന്തമായി വീടും ബിസിനസുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നെങ്കിലും പിതാവിന്റെ മരണം അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ മാറ്റമുണ്ടാക്കി. പ്രായമായ അമ്മ ഒറ്റയ്ക്കായതോടെ അവരെ സഹായിക്കണമെന്ന ആഗ്രഹം…

Read More

ബ്രസീലിലെ ചൂരയില്‍ വിരകള്‍; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സിഎംഎഫ്ആര്‍ഐ

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ഹാനികരമായ പരാദജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവും അനുസരിച്ചാണ് മത്സ്യങ്ങളില്‍ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. മത്സ്യം ശരിയായ രീതിയില്‍ വൃത്തിയാക്കി നന്നായി വേവിച്ച് ഉപയോഗിച്ചാല്‍…

Read More

പുലർച്ചെ സാഹചര്യം മാറിമറിഞ്ഞു, പ്രവാസികൾ സൂക്ഷിക്കണം; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

അബുദാബി: നീണ്ട വേനൽക്കാലത്തിന് ശേഷം യുഎഇയിൽ ശരത്‌കാലമെത്തിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് പുല‌ർച്ചെ 4.05ന് ശരത്‌കാലം ആരംഭിക്കുമെന്നായിരുന്നു ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ. ഈ സമയത്ത് മിഥുനം (Gemini), ഇടവം (Taurus), ചിങ്ങം (Leo) എന്നീ രാശികളും സിറിയസ്, കനോപസ്, പ്ലിയാഡസ് തുടങ്ങിയ നക്ഷത്രസമൂഹങ്ങളും കിഴക്കൻ ആകാശത്ത് ദൃശ്യമാകും. ഉച്ചകഴിഞ്ഞ് കിഴക്ക്, തെക്ക് ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ (convective clouds) രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇന്ന്…

Read More

വിളിച്ച വൈഡിൽ എതിർപ്പുമായി സഞ്ജുവും അക്ഷറും,​ പിന്നാലെ അമ്പയറുടെ തിരുത്തൽ

നഗോയ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന അട്ടിമറിയിൽ നിന്ന് കഷ്ടിച്ചാണ് ഇന്ത്യ ജപ്പാനെതിരായ ട്വന്റി-20 മത്സരത്തിൽ നിന്നും രക്ഷപെട്ടത്. നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിലെ മത്സരത്തിലാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജപ്പാനോട് വിയർപ്പൊഴുക്കേണ്ടി വന്നത്. മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവറിലെ നാടകീയ സംഭവങ്ങളും അമ്പയറുടെ തീരുമാനത്തിലെ മാറ്റവുമാണ് മത്സരത്തിൽ നിർണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ച്ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…

Read More

ചെറുവിമാനം ഉപയോഗിച്ച്‌ മൊണാലിസയെ വരച്ചു; ആകാശം ക്യാൻവാസാക്കി പൈലറ്റ്

വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത ചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ചാണ് പൈലറ്റ് മോണാലിസയുടെ ആകാശചിത്രം ഒരുക്കിയത്. സെപ്‌തംബർ 18 വെള്ളിയാഴ്‌ച ഒക്ലഹോമയ്‌ക്കും അർക്കൻസാസിനും മുകളിലൂടെ നടത്തിയ ഈ അപൂർവ പറക്കലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അർക്കൻസാസിലെ ബെന്റൺവില്ലിൽനിന്ന് പറന്നുയർന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂർത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്‌തതോടെയാണ് മോണാലിസയുടെ രൂപം ഫ്ലൈറ്റ് പാത്തിൽ തെളിഞ്ഞത്. എയർനവ് റഡാർ പുറത്തുവിട്ട ത്രീഡി…

Read More

അഞ്ച് ഓവർ പോരാട്ടത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ചരിത്ര വിജയം; ആവേശഭരിതമായി ജപ്പാനെതിരായ ട്വന്റി 20

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ആവേശ വിജയം. മഴമൂലം അഞ്ച് ഓവർ വീതമായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 32 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് അഞ്ച് ഓവറിൽ 30 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ജപ്പാൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായി…

Read More

അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഹനുമാൻ പ്രതിമ

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെച്ചൊല്ലിയുള്ള വംശീയ രാഷ്ട്രീയ തർക്കവും വിവാദവും ശക്തമാകുന്നു. പ്രമുഖ തീവ്ര വലതുപക്ഷ യൂട്യൂബറായ ജെസ്സി ഹ്യൂസ് ഹനുമാൻ പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടത്തിയ വിദ്വേഷ പരാമർശമാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ ഇതൊക്കെ തകർക്കുമെന്നായിരുന്നു ഹ്യൂസിന്റെ വിവാദപരാമർശം. ഈ പരാമർശത്തിനെതിരെ യുഎസിലെ ഹിന്ദുസംഘനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കിനിൽക്കെ ഹനുമാൻ പ്രതിമയെ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി….

Read More

പരിശീലന പറക്കലിനിടെ വിമാന ദുരന്തം; കാനഡയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഒട്ടാവ: കാനഡയിൽ ഫ്‌ളൈറ്റ് ട്രെയിനിംഗിനിടയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ മനോജ് ശിവകുമാർ, പുതുച്ചേരി സ്വദേശിയായ ശ്രീശരൺ തിരുജ്ഞാനസംബന്ധം എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു വിദ്യാർത്ഥികളുടെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. വിമാന പരിശീലനത്തിനിടയിലാണ് അപകടം സംഭവിച്ചത് എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് കനേഡിയൻ സെർച്ച് ആൻഡ് റെസ്‌ക്യൂ സർവീസും പൊലീസും സംയുക്തമായി…

Read More

ബുർഖ, നിഖാബ് എന്നിവയ്ക്ക് നിരോധനമേർപ്പെടുത്താൻ ഇറ്റലി; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിനും പരിധി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്താനുള്ള നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി. സ്‌കൂളുകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതായി മെലോനി വ്യക്തമാക്കി. സ്കൂളുകളിൽ ബുർഖ, നിഖാബ് എന്നിവ നിരോധിക്കുന്നതിനുള്ള നടപടി ഉടൻതന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മെലോനി പറഞ്ഞു. വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന നിർദേശവും സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പരിധി എത്രയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല….

Read More

പ്രവാസികൾക്ക് സന്തോഷവാർത്ത; നിങ്ങൾ ആഗ്രഹിച്ച മാറ്റം രണ്ട് ദിവസത്തിനകം

അബുദാബി: പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് താമസക്കാരുള്ള രാജ്യമാണ് യുഎഇ. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതികഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലപ്പോഴും 51 ഡിഗ്രി സെൽഷ്യസ് വരെ രാജ്യത്തെ താപനില എത്തിയിരുന്നു. എന്നാൽ, കൊടുംചൂടിൽ നിന്ന് യുഎഇയിലെ താമസക്കാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്‌തംബർ 23 ബുധനാഴ്‌ച മുതൽ രാജ്യത്ത് ശരത്‌കാലം ആരംഭിക്കുമെന്നാണ് വിവരം. പുലർച്ചെ 4.05ന് കിഴക്കൻ ആകാശത്ത് ജെമിനി, ടോറസ്, ലിയോ എന്നീ രാശികളും സിറിയസ്, കനോപ്പസ്, പ്ലിയാഡസ് എന്നീ നക്ഷത്രസമൂഹങ്ങളും തെളിയുന്നതോടെ…

Read More