കലാച്ചി-സിന്‍ കോപ്പിയടി വിവാദം; നിയമനടപടിക്കൊരുങ്ങി കെ ആര്‍ മീര, ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: കലാച്ചി- സിന്‍ കോപ്പിയടി വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആര്‍ മീര. ഹരിത സാവിത്രിക്ക് കെ ആര്‍ മീര വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആര്‍ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആര്‍ മീരയുടെ ആരോപണം. സിന്നിന്റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോപ്പിയടി വിവാദം ചൂടുപിടിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘര്‍ഷ മേഖലയിലെത്തുന്ന…