Category: Trending
ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ
കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കരുത്തുകാട്ടാന്‍ അള്‍ജീരിയ 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ,…
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളില്‍നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികള്‍ മരിച്ച് മാസങ്ങള്‍ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു,…
ട്രംപിന്റെ ജന്മദിനം; ഇറാന്‍ ഭയന്നു, സമാധാന കരാറില്‍ അര്‍ധരാത്രി വരെ കാത്തിരുന്ന് ഒപ്പുവെച്ചു
ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ അസാധാരണമായ നയതന്ത്ര നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇറാന്‍ പ്രാദേശിക സമയം ജൂണ്‍ 14-ന് കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തില്‍ ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും,…
ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. ക്രിമിനല്‍ നടപടിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈമാസം പതിനേഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കി.അന്‍സിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി….
രാജ്യത്തെ എം.എല്‍.എമാരില്‍ 44 ശതമാനവും ബിജെപിയില്‍, എന്‍ഡിഎ വളര്‍ന്നു, പ്രതിപക്ഷം തളര്‍ന്നു
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളില്‍ ബിജെപിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയുടെ അംഗസംഖ്യയില്‍ വലിയ ഇടിവുമുണ്ടായി. രാജ്യത്തെ ആകെ 4,123 എം.എല്‍.എമാരില്‍ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തില്‍ നിന്ന് 43.97 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് 1,532 എം.എല്‍.എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1,813 ആയി വര്‍ദ്ധിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ ആകെ…
കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്…! ഷിഗെല്ലയ്ക്കു കാരണം മോശം കുടിവെള്ളം
ആലപ്പുഴ: ‘കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്’- മലയാളത്തിലെ ഈ ചൊല്ലുപോലെയാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലയിലുള്ള ആളുകളുടെ അവസ്ഥ. ജല അതോറിറ്റി നല്‍കുന്ന വെള്ളംപോലും വിശ്വസിച്ച് കുടിക്കാനാകാത്ത സ്ഥിതി. പൊട്ടിയ പൈപ്പിലൂടെ മാലിന്യം കലര്‍ന്ന, കോളിഫോം ബാക്ടീരിയയുള്ള വെള്ളംവരെ കുടിക്കേണ്ട ഗതികേടിലാണ് പലരും. കുട്ടികള്‍ക്ക് വയറിളക്കവും ഷിഗെല്ലയും വ്യാപകമായ ആറാട്ടുപുഴയില്‍ പരിശോധിച്ച ജല അതോറിറ്റിയുടെ 17 കുടിവെള്ള സാംപിളുകളില്‍ എട്ടിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുഴല്‍ക്കിണറുകളില്‍നിന്നു ശേഖരിച്ച സാംപിളുകളിലും കോളിഫോം സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ കുടിവെള്ളം തന്നെയാണ് ജില്ലയില്‍ പടര്‍ന്നുപിടിച്ച…
ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ ഡീസല്‍; ഇന്ധനം വാങ്ങുന്നതില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പമ്പുകളില്‍നിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റര്‍ ഡീസല്‍മാത്രമേ അനുവദിക്കൂ. വന്‍കിട ഉപയോക്താക്കള്‍ പമ്പുകളില്‍നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. 90 ദിവസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടും. പൊതുജനങ്ങള്‍ക്ക് ഡീസല്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വന്‍കിട ഉപയോക്താക്കള്‍ക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍നിന്നോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകളില്‍നിന്നോ ഇന്ധനം ശേഖരിക്കാമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കി. വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ…
50 ലക്ഷം വര്‍ഷം പഴക്കമുള്ള അസ്ഥികള്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ തിമിംഗല അവശിഷ്ട ശേഖരം
ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തിമിംഗല അവശിഷ്ട ശേഖരം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഡയമന്റിന ഫ്രാക്ചര്‍ സോണില്‍ ഏകദേശം 1,200 കിലോമീറ്റര്‍ നീളത്തിലാണ് ഈ ‘തിമിംഗല നെക്രോപോളിസ്’ വ്യാപിച്ചുകിടക്കുന്നത്. സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 7,000 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ഈ ശ്മശാനത്തിന് 5.3 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്ന് ‘നേച്ചര്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ചൈന, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. ‘ഫെന്‍ഡൗഷെ’ എന്ന മുങ്ങിക്കപ്പല്‍…
പ്രവാസികളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി
യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ ഏജന്‍സികളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ തിരഞ്ഞെടുത്തു. അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവിലെ സേവനദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ , എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ…