ഭാര്യയുടെ മുഖത്ത് പെപ്പർസ്‌പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി, ഭർത്താവ് പിടിയിൽ
കൊച്ചി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതിയെ ഗുരുതര നിലയിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശിനി ജയശ്രീ (42) യാണ് രാത്രി 9മണിയോടെ ഇവർ താമസിക്കുന്ന അമ്പാടി മൂലയിലെ ഹോസ്റ്റലിന് മുമ്പിൽ വച്ച് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവ് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ കാക്കനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന് മുന്നിലെത്തിയ അനിൽകുമാർ, ജയശ്രീയുടെ മുഖത്ത് പെപ്പർസ്പ്രേ അടിച്ച ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും…