ഏഷ്യന്‍ ഗെയിംസ്: സുരുച്ചിയും കമാല്‍ജീതും മിക്സഡ്ടീം ലക്ഷ്യം കണ്ടു; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

ഐച്ചി-നഗോയ: ഏഷ്യന്‍ഗെയിംസില്‍ ആവേശം ഉയര്‍ത്തി ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലെ മിക്‌സഡ് ടീം മത്സരത്തില്‍ സുരുച്ചിയും കമാല്‍ജീതും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസിന്റെ ഈ പതിപ്പില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമാണ് ഇത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 19 ആയി. ഇന്ത്യ ഇന്ന് ടീം ഇനത്തില്‍ ഷൂട്ടിംഗില്‍ വെള്ളിയും നേടിയിരുന്നു. ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. തുടക്കം മുതല്‍ തന്നെ കമാല്‍ജീതും സുരുച്ചിയും മികച്ച പ്രകടനമാണ്…

Read More

‘ശബ്ദം വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു’: ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിക്കുന്നതായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വെടിവഴിപാട് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ഇതോടെ ലേലത്തിൽ നിന്നും വെടിവഴിപാടിനെ ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിലായതിനാൽ സ്ഥിരമായി വെടിയൊച്ച കേൾക്കുന്നത് വന്യമൃഗങ്ങൾക്ക് ശല്യമാകുന്നുവെന്ന് വനംവകുപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. 500 കിലോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ചെന്നൈ എക്‌സ്‌പ്ലോസീവ് കൺട്രോളറുടെ അനുമതി ദേവസ്വം ബോർഡിനുണ്ട്. മാത്രമല്ല ജില്ലാ കളക്ടറുടെ ലൈസൻസിനും കാലാവധിയുണ്ട്. കരാറുകാരൻ കൊച്ചിയിലെ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഓഫീസിൽ നടത്തിയ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റും നേടിയിരുന്നു….

Read More

24കാരിയായ വാർഡ് കൗൺസിലർ, ഇന്ത്യയിലും വിദേശത്തും കസ്റ്റമേഴ്‌സുള്ള ബിസിനസുകാരി; പ്രചോദനമാണ് അധീന

സാമൂഹിക സേവനത്തിനൊപ്പം സ്വന്തം ബിസിനസ് സംരംഭം ഒറ്റയ്ക്ക് നോക്കി നടത്തി പ്രചോദനമാവുകയാണ് ചേർത്തല നഗരസഭയിലെ മുട്ടം ബസാർ വാർഡ് കൗൺസിലർ അധീന രാജു. ആലപ്പുഴ ചേർത്തല സ്വദേശിയാണ് അധീന. ഇംഗ്ളീഷ് ലിറ്ററേച്ചറിൽ ബിരുദധാരി. വെറും 24 വയസാണ് പ്രായമെങ്കിലും ഭാരിച്ച രണ്ട് ഉത്തരവാദിത്തങ്ങളും അധീന വളരെ ഭംഗിയായിതന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. ആറ് വർഷമായി ബിസിനസ് രംഗത്തുള്ള അധീനയ്ക്ക് 'ഗിഫ്‌റ്റ്‌സ് ഗാലോർ' എന്ന ആർട്ട് ആന്റ് ക്രാഫ്റ്റ് ബിസിനസ് പാഷനും വാർഡ് കൗൺസിലർ പദവി സമൂഹത്തോടുള്ള ഉത്തരവാദിത്തവുമാണ്. തന്റെ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലക്കാർ പ്രത്യേകം ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് അലർട്ടുള്ളത്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂർ കാസർകോട് ജില്ലയ്ക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്….

Read More

ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കോടികള്‍ ; ഇടതുമുന്നണി​യുടെ ഹാട്രിക് തടയാന്‍ ചെലവഴിച്ചത് 105 കോടി ; അഞ്ചു സംസ്ഥാനങ്ങളില്‍ ചെലവാക്കിയതിന്റെ പകുതിയും ഇട്ടത് കേരളത്തില്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംതവണയും ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കോടികള്‍. രണ്ടുതവണ ഭരണം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഒരു ജീവന്മരണ പോരാട്ടമാണ് നടത്തിയത്. ആദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകള്‍ പിടിച്ച ബിജെപിയും ഭരണത്തില്‍ ഹാട്രിക് നേടാന്‍ ശ്രമിച്ച ഇടതുമുന്നണിയും പണം വാരിയെറിഞ്ഞതായാണ് കണക്കുകള്‍. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 105 കോടി ചെലവാക്കിയെന്നാണ് കണക്കുകള്‍. കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നെങ്കിലും ​അഞ്ചു സംസ്ഥാനങ്ങളിലുമായി നടന്ന തെരഞ്ഞെടുപ്പിനായി ചെലവഴിച്ച…

Read More

‘പിതാവ്‌ സ്വത്തുക്കൾ കാമുകിക്ക് നൽകുമെന്ന് ഭയന്നു’, മരുന്ന് വ്യാപാരിയെ കൊല്ലാനുള്ള കാരണം വ്യക്തമാക്കി മകൻ

ലക്‌നൗ: സ്വത്തുകൾ കാമുകിക്ക് കൈമാറുമെന്ന ഭയത്താലാണ് കാൺപൂരിൽ മരുന്ന് വ്യാപാരിയായ പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മകന്റെ കുറ്റസമ്മതം. ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ വ്യാപാരിയായിരുന്ന വിനീത് മനോച്ചയാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ സുബ്രതിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിതാവിന് ഒന്നിലധികം സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും അതിലൊരു സ്‌ത്രീക്ക് സ്വത്തുകൾ കൈമാറുമെന്ന ഭയത്താലാണ് പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നുമാണ് സുബ്രതിന്റെ മൊഴി. കേസിലെ മുഖ്യപ്രതിയും വിനീതിന്റെ സഹായിയുമായ വിശാൽ ഗൗതം അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ വെളിപ്പെടുത്തലിന്റെ…

Read More

സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് വിട,​ സംസ്കാരം ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ല​യ്ക്കു​വേ​ണ്ടി​ ​ജീ​വി​തം​ ​സ​മ​ർ​പ്പി​ച്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ​നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ വൈ​കി​ട്ട് 6.45​ന് ​തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​ന​ട​ന്ന​ ​സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ​ ​മ​രു​മ​ക​ൻ​ ​ച​ന്ദ​ൻ​കു​മാ​ർ​ ​ചി​ത​യ്ക്ക് ​തീ​കൊ​ളു​ത്തി.​ 11​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സൂ​ര്യ​ ​നൃ​ത്ത,​ ​സം​ഗീ​തോ​ത്സ​വത്തിലെ പരിപാടികൾ ആരംഭിക്കുന്ന സമയവും 6.45​നായിരുന്നു .​ ​ബു​ധ​നാ​ഴ്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​ഈ​ ​ലോ​ക​ത്തോ​ട് ​വി​ട​ ​പ​റ​ഞ്ഞ​തും​ ​അ​തേ​ ​സ​മ​യ​ത്താ​ണ് ​എ​ന്ന​തും​ ​മ​റ്റൊ​രു​ ​യാ​ദൃ​ശ്ചി​ക​ത. സൂര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​ക​ലാ​സ​പ​ര്യ​യു​ടെ​ ​അ​ട​യാ​ള​മാ​യ​ ​സൂ​ര്യ​ ​ഗ​ണേ​ശ​ത്തി​ൽ​ ​ഇ​ന്ന്​ ​രാ​വി​ലെ​ ​ഏ​ഴു​മു​ത​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​സാ​മൂ​ഹി​ക,​​​ ​രാ​ഷ്ട്രീ​യ​…

Read More

ഏഷ്യൻ ഗെയിംസ്; ആറാം ദിനത്തിൽ ഇന്ത്യയ്‌ക്ക് ഗംഭീര തുടക്കം, സ്വർണവും വെള്ളിയും സ്വന്തമാക്കി ഷൂട്ടർമാർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഷൂട്ടർമാരുടെ മിന്നും പ്രകടനത്തോടെ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സുരുചിയും കമൽജീതും സ്വർണമെഡൽ സ്വന്തമാക്കി. ഏഷ്യൻ റെക്കോർഡ് തിരുത്തിയായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ സ്വർണനേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, നീരജ് കുമാർ, രുദ്രാൻഷ് പാട്ടീൽ എന്നിവർ വെള്ളി മെഡൽ നേടി….

Read More

യുഎസ് സൈന്യം ഡ്രോണുകൾ തകർക്കാൻ ലേസർ ആയുധങ്ങൾ ഉപയോഗിക്കുന്നു; നിയന്ത്രണം എക്സ്ബോക്സ് കൺട്രോളർ വഴി!

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിൽ ഡ്രോൺ ആക്രമണങ്ങളെ തടുക്കാൻ ഉപയോഗിക്കുന്നത് ലേസർ ആയുധങ്ങളാണെന്ന് ‘ ദ ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ടുചെയ്യുന്നു. ഉയർന്ന ഊർജ്ജമുള്ള ലേസർ ആയുധങ്ങൾ പ്രവർത്തിപ്പിക്കാൻ പരിഷ്കരിച്ച എക്സ്ബോക്സ് ഗെയിം കൺസോളുകളുടെ കൺട്രോളറുകളാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രതിരോധം മിസൈലുകൾ പോലുള്ള ചെലവേറിയ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഡ്രോണുകളെയും മിസൈലുകളെയും നശിപ്പിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 50 വർഷമായി അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ ലോകത്തിലെ മറ്റ് ഏത് സൈന്യത്തിന്റെയും…

Read More

ഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീ പിടിച്ചു,​ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണമായ അപകടം ഉണ്ടായത്. എറാണകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശേരി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ഓടെയാണ് സംഭവം. കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കികിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ…

Read More