നാനിയുടെ മാസ്സ് ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിൽ
കൊച്ചി: തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിലെത്തി. വലിയ പ്രേക്ഷക പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് നടൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കാതൽ…