പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഇടപെട്ട് ആരോഗ്യമന്ത്രി, പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. പറവൂർ പരുവതുരുത്ത് സ്വദേശിനി ജെസ്സി പൈലിയുടെ മൃതദേഹമാണ് മോർച്ചറിയിൽ 16 മണിക്കൂർ സൂക്ഷിച്ച ശേഷം അഴുകിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് അഴുകിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജെസ്സിയുടെ മകൻ പരാതിയുമായി രംഗത്തെത്തി. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്….

Read More

തെരുവ് നായ ശല്യത്തിൽ വലഞ്ഞ് ‌ജനം; കണ്ണൂരിൽ ഏഴും പാലക്കാട് നാലുപേർക്കും കടിയേറ്റു

കണ്ണൂർ: കണ്ണൂർ പാനൂരിൽ തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. കുന്നോത്ത് പറമ്പിലാണ് സംഭവം നടന്നത്. കോട്ടയത്തും പാലക്കാടും തെരുവ് നായയുടെ ആക്രമണമുണ്ടായി. പാലക്കാട് മണ്ണാർക്കാട് നാട്ടുകലിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. രാവിലെ സ്‌കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടികൾക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. എംഎൽഎൽപി സ്‌കൂൾ വിദ്യാർത്ഥികളായ റിയ ഫാത്തിമ,​ മുത്തഷീർ,​ കൊടകാട് സ്വദേശികളായ സെബീല,​ അബൂബക്കർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ്…

Read More

തിരുവോണം ബംപർ; ലോട്ടറി അടിച്ചത് സർക്കാരിന്, റെക്കോർ‌ഡ് വില്പന, അടിച്ച മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബംപർ സ്വന്തമാക്കി. 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബംപറിനായി അച്ചടിച്ചത്. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും ഉയർന്ന സമ്മാനത്തുക, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഈ വർഷത്തെ ഓണം ബംപറാണ് മുന്നിൽ. ഇപ്പോഴിതാ അച്ചടിച്ച എല്ലാ…

Read More

‘മെസിയുടെ വിടവാങ്ങൽ മത്സരത്തിന് കരയാതിരിക്കുന്നതെങ്ങനെ? സാദ്ധ്യമായതെല്ലാം ചെയ്തു’; അവസാനമായി അർജന്റീനയുടെ ജേഴ്സിയിൽ മിശിഹ എത്തുന്നു

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ദേശീയ ടീമിലെ അവസാന മത്സരത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ സന്തോഷവും വികാരവും പങ്കുവച്ച് പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം ഒക്ടോബർ ആറിന് ബ്യൂണസ് ഐറിസിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോനുമെന്റലിലാണ് നടക്കുക. ഏകദേശം 85,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണിത്. മെസിക്ക് സ്വന്തം ആരാധകർക്ക് മുന്നിൽ വിടപറയാനുള്ള അവസരം ഒരുക്കാൻ തങ്ങൾ സാദ്ധ്യമായതെല്ലാം ചെയ്തെന്നും സ്കലോണി പറഞ്ഞു. 'അന്ന് കരയാതിരിക്കുക ബുദ്ധിമുട്ടായിരിക്കും. ആ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി മുടങ്ങി; അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതി മുടങ്ങി. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു. രാവിലെ 7.30 മുതലാണ് ആശുപത്രിയിൽ വൈദ്യുതി പൂർണമായും നിലച്ചത്. കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളിലെ തകരാർ കാരണം വൈദ്യുതി വിതരണം തടസപ്പെടുകയായിരുന്നു. ഒപി സേവനങ്ങൾ, കേൾവി പരിശോധന എന്നിവയും താൽക്കാലികമായി മാറ്റിവച്ചു. സ്വിച്ചിന്റെ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ. ലിജോയുടെ…

Read More

ജനങ്ങളില്‍ നിന്ന് അകലുന്നു; കടുത്ത ആത്മപരിശോധന വേണമെന്ന് ഇ.പി. ജയരാജന്‍

കണ്ണൂർ: പാര്‍ട്ടി ഘടനയിലുള്ള പോരായ്മകള്‍ തുറന്നുസമ്മതിച്ച് സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ക്രമേണ അകന്നുപോകുന്നതായും, വെറും പണപ്പിരിവ് നടത്തുന്ന ഒരു പ്രസ്ഥാനം മാത്രമായി പാര്‍ട്ടി മുദ്രകുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നേതാക്കളാണ് പ്രസ്ഥാനത്തിന്റെ മുഖം. അത് ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയിലായിരിക്കണം അല്ലാതെ വികൃതമായ ഒന്നായി മാറരുത്. ചില വ്യക്തികളുടെ തെറ്റായ ശീലങ്ങള്‍ പ്രസ്ഥാനത്തിന് മുഴുവന്‍ കളങ്കമുണ്ടാക്കുന്നുണ്ട്. ബ്രാഞ്ച്…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം: ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2,400 പേർക്കാണ് സൗജന്യമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം. ഒറ്റത്തവണ ബുക്ക് ചെയ്യുമ്പോൾ പരമാവധി ആറ് പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിലായാണ് ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 4നും…

Read More

പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം ; വില്ലേജുകളുടെ എണ്ണം 98 ആക്കി കുറയ്ക്കണമെന്ന് കേരളം

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 8,590 ചതുരശ്ര കിലോമീറ്റര്‍ ആയി കുറക്കണമെന്നും വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 27 ലെ വിജ്ഞാപനത്തില്‍ നിര്‍ദേശം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ചില അവസരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നു. 60 ദിവസങ്ങളാണ് അഭിപ്രായം അറിയിക്കാന്‍ നല്‍കിയിരുന്നത്. അതും ഇന്നവസാനിക്കും. കേന്ദ്രത്തിന്റെ കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി…

Read More

വളപട്ടണം–മേലെ ചൊവ്വ ഗതാഗതക്കുരുക്ക്: തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ: വളപട്ടണം പാലത്തിലെ അറ്റകുറ്റപ്പണികളും മേലെ ചൊവ്വ മേൽപ്പാലം നിർമാണവും ഒരേസമയം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പഴയങ്ങാടി റോഡിൽ ചെറുകുന്ന് മുതൽ എടക്കാട് വരെയും തളിപ്പറമ്പ് റോഡിൽ ധർമ്മശാല മുതൽ എടക്കാട് വരെയുമാണ് നിയന്ത്രണം. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് നിയന്ത്രണം. 10 ടയറോ അതിൽ കൂടുതലോ…

Read More