ഐപിഎൽ താരലേലം ഇത്തവണ ഇന്ത്യയിൽ; 2027 ലേലം ഗോവയിൽ
മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള താരലേലം ഈ വർഷം ഡിസംബറിൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. ഗോവയിലായിരിക്കും ലേലം നടക്കുക. കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്താണ് ഐപിഎൽ താരലേലം സംഘടിപ്പിച്ചിരുന്നത്. സൗദി അറേബ്യ, ദുബൈ, അബുദാബി എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ലേലം. 2027 സീസണിന് മുന്നോടിയായി ടീമുകളിൽ നിരവധി മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്-ലഖ്നൗ സൂപ്പർ ജയന്റ്സ് താര കൈമാറ്റത്തിലൂടെ ഋഷഭ് പന്ത് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ കുൽദീപ് യാദവിനെ ലഖ്നൗവിന്…