ഏഷ്യൻ ഗെയിംസ്; ആറാം ദിനത്തിൽ ഇന്ത്യയ്‌ക്ക് ഗംഭീര തുടക്കം, സ്വർണവും വെള്ളിയും സ്വന്തമാക്കി ഷൂട്ടർമാർ
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഷൂട്ടർമാരുടെ മിന്നും പ്രകടനത്തോടെ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സുരുചിയും കമൽജീതും സ്വർണമെഡൽ സ്വന്തമാക്കി. ഏഷ്യൻ റെക്കോർഡ് തിരുത്തിയായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ സ്വർണനേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, നീരജ് കുമാർ, രുദ്രാൻഷ് പാട്ടീൽ എന്നിവർ വെള്ളി മെഡൽ നേടി….