ഗർഭകാലത്തുണ്ടാകുന്ന ‘ബേബി ബ്രെയിൻ’ വെറും തോന്നലല്ല, കാരണം കണ്ടെത്തി ശാസ്‌ത്രജ്ഞർ

ഗർഭകാലത്ത് മിക്ക സ്‌ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തുടർച്ചയായുള്ള മറവി. 'ബേബി ബ്രെയിൻ', 'പ്രെഗ്നൻസി ബ്രെയിൻ', 'മോംനേഷ്യ' എന്നൊക്കെയാണ് ഈ അവസ്ഥയെ സാധാരണയായി വിളിക്കുന്നത്.

ക്ഷീണം, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയവ കാരണമാകാം ഇത്തരം മറവികൾ സംഭവിക്കുന്നതെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ, ഇതിന് പിന്നിൽ ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾക്കും തലച്ചോറിലെ പ്രത്യേക നാഡീ ശൃംഖലകൾക്കും പങ്കുണ്ടാകാമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഈസ്‌ട്രജൻ ഹോർമോണിന്റെ ഉയർന്ന അളവ്, ഓർമ്മയുമായി ബന്ധപ്പെട്ടുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം വിശദീകരിക്കുന്നു.

ഗർഭകാലത്ത് പല സ്‌ത്രീകളും ചെറിയരീതിയിലുള്ള ഓർമ്മക്കുറവും ശ്രദ്ധക്കുറവും അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ള പേരുകൾ മറക്കുക, സംസാരിച്ചുകൊണ്ടിരുന്ന കാര്യം എന്തെന്ന് ആലോചിച്ചുനിൽക്കുക, ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ എവിടെ വച്ചെന്ന് മറക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു. ഗർഭിണികളിൽ ഏകദേശം 80 ശതമാനം പേർക്കും ഗർഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള ബൗദ്ധിക മാറ്റങ്ങൾ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സാധാരണയായി ഇത്തരം മാറ്റങ്ങൾ താൽക്കാലികമാണ്. പ്രസവത്തിന് ശേഷം ഇത്തരം പ്രശ്‌നങ്ങൾ പതിയെ മെച്ചപ്പെടാറുണ്ട്. ഓർമ്മയുമായി ബന്ധപ്പെട്ട ചില പ്രത്യേക മേഖലകളെയാണ് ഗർഭകാലത്തുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ബാധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

ഗർഭകാലത്ത് ശരീരത്തിൽ വലിയ തോതിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ട ഹോ‌ർമോണാണ് ഈസ്‌ട്രജൻ. ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈസ്‌ട്രജന്റെ അളവ് ഗണ്യമായി ഉയരുന്നു. ഇത് തലച്ചോറിന്റെ ചില പ്രവർത്തനങ്ങളെ സ്വാധീനിക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എലികളിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഉയർന്ന നിരക്കിലുള്ള ഈസ്‌ട്രജൻ ഉൽപാദനം ഹൈപ്പോതലാമസിലെ ചില ന്യൂറോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപ്പോതലാമസ്. ഈ ന്യൂറോണുകളുടെ പ്രവർത്തനം വർദ്ധിച്ചതോടെ ഹിപ്പോകാമ്പസിന്റെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. ഓർമ്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രധാനപങ്കുവഹിക്കുന്ന തലച്ചോറിലെ ഭാഗമാണ് ഹിപ്പോകാമ്പസ്.

ഹൈപ്പോതലാമസിനെയും ഹിപ്പോകാമ്പസിനെയും ബന്ധിപ്പിക്കുന്ന പ്രത്യേക പാതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് പഠനത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ പാതയുടെ പ്രവർത്തനം ഗവേഷകർ തടഞ്ഞപ്പോൾ എലികളിൽ കണ്ടിരുന്ന ഓർമ്മപ്രശ്‌നങ്ങൾ അപ്രത്യക്ഷമായി. അതേസമയം, ഈസ്‌ട്രജന്റെ അളവ് ഉയർത്താതെതന്നെ ഈ നാഡീപാത സജീവമാക്കിയപ്പോൾ ഓർമ്മപ്രശ്‌നങ്ങൾ സംഭവിക്കുന്നതായും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ, ഈസ്‌ട്രജന്റെ അളവ് ഉയരുന്നതനുസരിച്ച് താൽക്കാലികമായി ഓർമ്മക്കുറവ് സംഭവിക്കുന്നതിൽ ഈ തലച്ചോർ സർക്യൂട്ടിന്

Leave a Reply

Your email address will not be published. Required fields are marked *