ആലപ്പുഴയിൽ മദ്യലഹരിയിൽ ഒന്നരവയസുകാരിയെ നിലത്തടിച്ച് കൊന്നു: പിതാവ് പിടിയിൽ

ആലപ്പുഴ: മാങ്കാംകുഴിയിൽ മദ്യലഹരിയിൽ ഒന്നരവയസുകാരിയെ നിലത്തടിച്ച് കൊന്ന് പിതാവ്. ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദീപികയുടെ പിതാവ് അസമിലെ ബാരമതി സ്വദേശി പരിതോഷ് മണ്ഡലിനെ (27) പൊലീസ് അറസ്റ്റുചെയ്തു.

മാങ്കാംകുഴി ജംഗ്ഷൻ കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്നത്. മേസ്തിരി പണിക്ക് സഹായിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെയാണ് ക്രൂര കൊലപാതകം. റൊണ്ടോവാലിയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ പരിതോഷ് നിലത്തടിക്കുകയായിരുന്നു.

കുഞ്ഞിനെ ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയ ഡോക്ടർ മാവേലിക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *