ദസറ, പൂജ അവധിക്ക് പ്രത്യേക ട്രെയിനുകൾ; നാളെ രാവിലെ മുതൽ മുൻകൂർ ടിക്കറ്റ് ബുക്കിങ്

തിരുവനന്തപുരം: ദസറ, പൂജ അവധിക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്തുനിന്ന് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് പാതകളിലാണ് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുക. മുൻകൂർ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ എട്ടിന് ആരംഭിക്കും.

Read More

ടൂറിസം സൗഹൃദ എക്സൈസ് നയം ഉടൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ടൂറിസം സൗഹൃദ പുതിയ എക്സൈസ് നയം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ടൂറിസത്തിന് തടസ്സമാകുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗളയുടെ ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11,12,13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഫ്ലൈനാസ്: എക്‌സ്‌വൈ 399/400 കൊച്ചി – റിയാദ് – കൊച്ചി, എയർ ഇന്ത്യ എക്‌സ്‌പ്രസ്: ഐഎക്‌സ് 476 – ദോഹ – കൊച്ചി, എയർ ഇന്ത്യ എക്‌‌സ്‌പ്ര‌സ്:ഐഎക്സ് 475 – കൊച്ചി – ദോഹ,…

Read More

കണ്ണൂർ ജനശതാബ്‌ദിയിലെ യാത്രാദുരിതത്തിന് പരിഹാരം; സീറ്റുകൾ ഇനി സൂപ്പർ കംഫർട്ടബിൾ

തിരുവനന്തപുരം: ജനശതാബ്‌ദി എക്‌സ്‌പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം. പുഷ്‌ബാക്ക് സംവിധാനമുള്ള ബാക്ക് അപ് സീറ്റുകൾ പുന:സ്ഥാപിച്ച ജനശതാബ്ദി ട്രെയിൻ ഇന്നുമുതൽ സർവീസ് തുടങ്ങും. എൽ ഷേപിൽ കുത്തനെയുള്ള സീറ്റുകൾ മാറ്റണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്. വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്‌ദിയിലെ എൽഎച്ച‌ബി കോച്ച്‌ ആയതിനുശേഷമുള്ള എൽ ഷേപിലുള്ള സീറ്റുകൾ ദീർഘയാത്രകൾക്ക് അനുയോജ്യമല്ലെന്ന തരത്തിൽ വ്യാപകമായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ നവീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്. നിലവിലെ സീറ്റുകൾ ദീർഘദൂര യാത്രക്കാരിൽ…

Read More

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൊബൈലിൽ പാട്ടുവച്ചാലും വീഡിയോ കണ്ടാലും ട്രെയിനിൽ നിന്ന് ഇറക്കിവിടും, പിഴയും കൊടുക്കേണ്ടിവരും

തിരുവനന്തപുരം: സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത് പ്രാബല്യത്തിലായി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്. ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ടി.ടി.ഇയുടെ നിർദ്ദേശം അവഗണിച്ചാൽ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. ഇയർ ഫോണുപയോഗിച്ച്…

Read More

യാത്രക്കാരൻ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ സീരീസ് കണ്ടത് തുണയായി; ഫ്ലൈദുബായ് വിമാനം യാത്രക്കാരനും നിയന്ത്രിച്ചു!

ടെൽഅവീവ്: ആകാശ അടിയന്തരാവസ്ഥയിൽപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണത്തിനിരയായി പരിക്കേറ്റ ക്യാപ്റ്റന് പകരമായി, ഒരു യാത്രക്കാരനും വിമാനം നിയന്ത്രിച്ചിരുന്നു. താൻ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ കാണുന്നത് വിമാനം നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് ഇസ്രായേലി യാത്രികൻ യാനിവ് ഹയോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലാണ്, ഒമാൻ പൗരനെന്ന് സംശയിക്കുന്ന അക്രമിയെ യാത്രക്കാർ എങ്ങനെയാണ് കീഴ്പ്പെടുത്തിയത് എന്ന് ഈ യാത്രികൻ നെതന്യാഹുവിനോട് വിശദീകരിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും കഠിന പരിശ്രമത്തിലൂടെ കോക്പിറ്റ് വാതിൽ തുറന്ന…

Read More

പ്രവാസികൾക്ക് ഇനി യാത്ര എളുപ്പം; ദുബായ്-അബുദാബി ദൂരം താണ്ടാൻ ഒരുമണിക്കൂർ മാത്രം, എത്തിഹാദ് റെയിൽ സർവീസിന് തുടക്കം

ദുബായ്: യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച് ദുബായ്–അബുദാബി എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിച്ചു. ഇന്ന് രാവിലെ 6.14ന് ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. ചരിത്രപരമായ യാത്രയ്ക്കായി നിരവധി യാത്രക്കാരാണ് പുലർച്ചെ തന്നെ സ്റ്റേഷനിൽ എത്തിയത്. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള പരമ്പരാഗത സ്വീകരണത്തോടെയാണ് യാത്രക്കാരെ സ്റ്റേഷനിൽ വരവേറ്റത്. ആദ്യ ട്രെയിനിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ…

Read More

ടൂറിസ്റ്റ് ബസുകൾ ഇനി‌ പഴയതുപോലെ കളറിലേക്ക്?​ വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏകീകൃത നിറം എന്ന കളർകോഡ് പരിശോധിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകി സർക്കാർ‌. ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടവും വിനോദസഞ്ചാര മേഖലയിൽ നിന്നും ഉയരുന്ന ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. റോഡ് സുരക്ഷയെ മുൻനിർത്തി ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് 2021 ഓഗസ്റ്റ് 11ന് എൽഎംവി അല്ലാത്ത കോണട്രാക്‌ട് ക്യാരേജ്…

Read More

പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ നാട്ടിലെത്താം; എയർ ഇന്ത്യയും ഫ്ലൈദുബായ്‌യും തമ്മിൽ പുതിയ കരാർ

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതൽ യാത്രാ സാദ്ധ്യതകൾ ഒരുക്കി എയർ ഇന്ത്യയും ഫ്ലൈദുബായിയും തമ്മിൽ പുതിയ കരാർ. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡൽഹി, മുംബയ് എന്നിവ പ്രധാന കണക്ഷൻ കേന്ദ്രങ്ങളാകും. കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് മേഖലയിലെ രണ്ട്…

Read More

കെഎസ്‌ആർടിസിയിൽ പുത്തൻ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം

തിരുവനന്തപുരം: കെഎസ്‌ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുന്നുവെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്‌ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്‌ഘാടനം ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു സി പി ജോൺ. ബഡ്‌ജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സോഫ്‌റ്റ്‌വെയർ…

Read More