50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം; വൈദേകം വിവാദത്തിൽ മരുമകനും റിപ്പോർട്ടർ ടിവിക്കും വക്കീൽ നോട്ടീസയച്ച് ഇപി
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനുമെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സിപിഎമ്മിനെ രാഷ്ട്രീയമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഇ പി ജയരാജന്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ പുതിയ ആരോപണം ഉയർന്നത്. ഇ…