കലാകാരന്മാരെ വളഞ്ഞിട്ടാക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ല ; മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തെയും പാര്‍ട്ടി പിന്തുണയ്ക്കില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അതൃപ്തി പ്രകടമാക്കി. മമ്മൂട്ടിയെപ്പോലെയുള്ള ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു മഹാനടനതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമായോ മറ്റ് വിഷയങ്ങളിലോ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വ്യക്തികളെ പോലും കാണാനും സംവദിക്കാനുമാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിക്കുന്നത്. എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ തുടങ്ങിയ യുവജന…