വിസ്മയിപ്പിക്കാൻ ഇതിഹാസങ്ങളുടെ മക്കൾ; ഇന്ത്യൻ അണ്ടർ-19 ഏഷ്യാ കപ്പ് ടീമിൽ ഇടംനേടി അന്വയ് ദ്രാവിഡും ആര്യവീർ സെവാഗും

മുംബയ്: ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ. ദ്രാവിഡിന്റെ മൂത്ത മകൻ അന്വയ് ദ്രാവിഡ്, സേവാഗിന്റെ മകൻ ആര്യവീർ എന്നിവരാണ് ടീമിൽ ഇടംനേടിയത്. ആഭ്യന്തര അണ്ടർ 18 മത്സരങ്ങളിൽ ഇരുവരും കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് അണ്ടർ 19 ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. അന്വയ് ദ്രാവിഡ് ടൂർണമെന്റിൽ ഗുജറാത്തിനെതിരെ 100 പന്തുകളിൽ നിന്ന് 151 റൺസ് നേടിയിരുന്നു. കഴിഞ്ഞ ജൂലായിൽ…

Read More

‘കുടുംബം പറയുന്നയാളെ പബ്ളിക് പ്രോസിക്യൂട്ടറാക്കും’; ജയബാലകൃഷ്‌ണന്റെ കുടുംബത്തിന് ഉറപ്പുനൽകി ആഭ്യന്തര മന്ത്രി

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്‌ണന്റെ കുടുംബത്തിന്റെ താത്‌പര്യത്തിനനുസരിച്ച് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം പറയുന്നയാളിനെ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കും. ജയബാലകൃഷ്‌ണന്റെ മകൾ ഭദ്രകീർത്തിക്ക് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. തെക്കൻചിറ്റൂരിലെ ജയബാലകൃഷ്‌ണന്റെ വീട് സന്ദർശിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ ദിശയിൽതന്നെ മുന്നോട്ട് പോകും. സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമുണ്ട്. ജഡ്ജിക്കും സാധാരണക്കാർക്കും നീതി ഒരുപോലെയാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭദ്രകീർത്തിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനോട്…

Read More

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിന് നേരെ ആക്രമണം; സ്‌ഫോടനം ലിമ്പറ്റ് മൈൻ ഉപയോഗിച്ച്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ (കാന്തങ്ങൾ ഉപയോഗിച്ച് ഒട്ടിച്ചുവയ്‌ക്കുന്ന ഒരുതരം നാവിക സ്ഫോടക വസ്‌തു) ഒട്ടിച്ചുവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്‌തു. ജീവനക്കാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പരിസ്ഥിതി…

Read More

കിഫ്‌ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം; ഡിഐജി തോംസൻ നേതൃത്വം നൽകും

തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഡിഐജി തോംസൻ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് എസ്ഐടി ആദ്യം അന്വേഷിക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രസഭാ യോഗത്തിലാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുത്തത്. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാൻ സർ‌ക്കാർ…

Read More

ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം ; NVS 03 ഭ്രമണപഥത്തിൽ ; ഇന്ത്യയ്ക്ക് മറ്റൊരുനേട്ടം

ബംഗലുരു: വിദേശരാജ്യങ്ങളിലെ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സ്വന്തമായി വികസിപ്പി ച്ചെടുത്ത എൻ.വി.എസ്.-03 ഉപഗ്രഹം ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചു. ഇന്നലെ രാത്രി 11:51-ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ജി.എസ്.എൽ.വി.-എഫ്.18 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപിച്ച് വെറും 18 മിനിറ്റും 50 സെക്കൻഡും പിന്നിട്ടപ്പോൾ, അതായത് പുലർച്ചെ 12:09-ഓടെ ഉപഗ്രഹം നിശ്ചിത ഭ്രമണപഥത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു. മാപ്പുകൾ കാണുക ജി.എസ്.എൽ.വി. റോക്കറ്റിന്റെ ചരിത്രത്തിലെ 20-ാമത് വിക്ഷേപണ ദൗത്യമാണ് ഇതിലൂടെ ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കിയത്….

Read More

കേരള സര്‍വകലാശാലാ നിയമനത്തട്ടിപ്പ്‌; അനധികൃതമായി നിയമനം നേടിയവരും പ്രതികളാകും

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനത്തട്ടിപ്പ്‌ കേസില്‍ അനധികൃത നിയമനം നേടിയവരെയും പ്രതികളാക്കാന്‍ ൈക്രംബ്രാഞ്ച്‌. 2005ല്‍ നടന്ന അസിസ്‌റ്റന്റ്‌ പരീക്ഷ അട്ടിമറിച്ച്‌ സി.പി.എം. നേതാക്കളുടെ ബന്ധുക്കളെയും സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ അടുപ്പക്കാരെയു തിരുകിക്കയറ്റിയെന്നാണ്‌ ആരോപണം. 38 പേര്‍ അനധികൃതമായി നിയമനം നേടിയെന്നാണ്‌ ൈക്രംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ത്ത്‌ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്‌ ൈക്രംബ്രാഞ്ച്‌ എസ്‌.പി: രവീന്ദ്രനാഥ്‌ പറഞ്ഞു. നിലവില്‍ അസിസ്‌റ്റന്റ്‌ രജിസ്ര്‌ടാര്‍ തസ്‌തികയില്‍ ജോലി ചെയ്യുന്നവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും. ഇവര്‍ക്കെതിരേ ചുമത്തേണ്ട കുറ്റങ്ങള്‍ സംബന്ധിച്ച്‌…

Read More

‘പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ ഭീതിയിലാക്കുന്നു’; ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്തതിന് മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനകൾ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും പിണറായി ആരോപിച്ചു. കേരളത്തിന്റെ നിപ പ്രതിരോധ മാതൃക ലോകം അംഗീകരിച്ചതാണെന്നും ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ഔദ്യോഗിക…

Read More

‘ഗഗൻയാനിലേക്ക് നമ്മൾ അടുത്തു’; എൻവിഎസ് 03 വിജയത്തിൽ പ്രതികരിച്ച് ഐഎസ്‌ആർഒ ചെയ‌ർമാൻ

ശ്രീഹരിക്കോട്ട: നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ ഡോ. വി നാരായണൻ. നിശ്ചയിച്ചിരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം കൃത്യമായി എത്തിയെന്ന് ചെയ‍ർമാൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു…

Read More

രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസം; വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് സ്വദേശി ജിഷയാണ് മരിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് മരണം സംഭവിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് ജിഷയെ കണ്ടെത്തിയത്. വീട്ടിൽ ഭർത്താവും മക്കളും ഉള്ളപ്പോഴാണ് മരണം. ജിഷയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിഷയുടെ ആദ്യ ഭർത്താവ് വിദേശത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ഈ…

Read More

കിഫ്ബി ഭൂമി ഏറ്റെടുക്കൽ : വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന 4896 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. 12240 കോടി രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്‌ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. പാലക്കാട് (470 ഏക്കർ)​,​ കണ്ണൂർ (4896 ഏക്കർ)​ എന്നീ ജില്ലകളിലായി 5336 ഏക്കർ ഭൂമി 12710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാനാണ് കിഫ്ബി അംഗീകാരം നൽകിയിരുന്നത്. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയുടെ ആവശ്യകതയും…

Read More